ഞായറാഴച വൈകുന്നേരം പുറപ്പെടേണ്ടിയിരുന്ന ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി


Spread the love

ദോഹ: ഖത്തറില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴച വൈകുന്നേരം 3.15ന്പുറപ്പെടേണ്ട രണ്ടാമത്തെ വിമാനം റദ്ദാക്കി. ദോഹയില്‍ ഇറങ്ങാനുള്ള അനുമതി വിമാനത്തിന് ലഭിക്കാത്തതാണ് റദ്ദാക്കാന്‍ കാരണം. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇരുന്നൂറോളം യാത്രക്കാരാണ് നിലവില്‍ദോഹ വിമാനത്താവളത്തിലുള്ളത്.
കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍, ഹമദ്‌വിമാനത്താവളം അധികൃതര്‍ എന്നിവരുമായി ബന്ധപ്പെടുമേ്ബാള്‍ വിമാനത്തിന്‌ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനമാണ് കാരണമെന്നാണ് അറിയുന്നത. മണിക്കൂറുകള്‍ക്ക്മുമേ്ബ എത്തിയ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. യാത്രക്കാര്‍ക്ക് ഭക്ഷണമോ മറ്റ്‌സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആരും സഥലത്തില്ലെന്നും പരാതിയുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close