
മാനവരാശിയുടെ നിലനില്‍പ്പ് നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ഡൂംസ്ഡേ ക്ലോക്ക്. ലോകാവസാന ഭീഷണിയെപ്പറ്റി ഓര്‍മപ്പെടുത്തുന്ന ക്ലോക്ക് 30 സെക്കന്റ് നേരത്തെ സമയം തിരിച്ചുവച്ചതായി റിപ്പോര്‍ട്ട്. ഷിക്കാഗോ ആസ്ഥാനമായുള്ള ബുള്ളറ്റിന് ഓഫ് അറ്റോമിക് ശാസ്ത്രകാരന് കൂട്ടായ്മയിലെ ശാസ്ത്രജ്ഞരാണ് ഈ ക്ലോക്കിന് പിന്നില്‍. ദക്ഷിണകൊറിയ അമേരിക്ക യുദ്ധ ഭീഷണിയുടെ ഫലമായാണ് ലോകാവസാന ക്ലോക്ക് തിരിച്ചുവച്ചത്. 65 വര്‍ഷം മുന്‍പ് യുഎസും സോവിയറ്റ് യൂണിയനും മത്സരിച്ച് ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തിയ 1953ല്‍, അര്‍ധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികള്‍ ക്രമീകരിച്ചിരുന്നു. ഘടികാരസൂചികള്‍ അര്‍ധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയില്‍ 1947 ലാണ് ലോകാവസാന ഘടികാരം നിലവില്‍വന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിര്‍ണയിക്കുന്നത് ബുള്ളറ്റിന് ഓഫ് അറ്റോമിക് സയന്റിസ്റ്റിലെപ്രത്യേക സമിതി. ഇതില്‍ 15 നൊബേല്‍ ജേതാക്കളുമുണ്ട്.
ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അര്‍ധരാത്രി (12 മണി) എന്നാണു ഡൂംസ്ഡേ ക്ലോക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്. അര്‍ധരാത്രിയാകാന്‍ രണ്ടു മിനിറ്റും മുപ്പത് സെക്കന്‍ഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികള്‍ ഇതുവരെ. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികള്‍ 30 സെക്കന്‍ഡ് മുന്നോട്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചല്‍ ബ്രോന്സന് പറഞ്ഞു.