ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ ഇറക്കുവാൻ ഒരുങ്ങി ദുബായ്.


Spread the love


ആഡംബരങ്ങൾ കൊണ്ട് സമൃദ്ധമായ നാടാണ് ദുബായ്. വിനോദ സഞ്ചാര മേഖലയ്ക്ക് വളരെ അധികം പ്രാധാന്യം നൽകുന്ന ഒരു സ്ഥലം കൂടി ആണ് ഇവിടം. അതിനാൽ തന്നെ വർഷാ വർഷം ലക്ഷക്കണക്കിന് ആളുകൾ ആണ് ദുബായിയുടെ ഭംഗി ആസ്വദിക്കുവാൻ ആയി വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് എത്തി ചേരുന്നത്. ഇപ്പോൾ ഇതാ ജനങ്ങളെ കൂടുതൽ ആകർഷിക്കുവാൻ ആയി ഡ്രൈവർ ഇല്ലാ കാറുകൾ പുറത്തിർക്കുവാനുള്ള നടപടി ക്രമങ്ങൾ നടത്തി വരിക ആണ് ദുബായ് ഭരണകൂടം. ഡ്രൈവറോ, സ്റ്റിയറിങ്ങോ ഇല്ലാതെ തന്നെ, സ്വന്തമായി നിരത്തിൽ ഇറങ്ങി, ലക്ഷ്യ സ്ഥാനത്ത് എത്തി ചേരുവാൻ വിധം കെൽപ്പുള്ള വാഹനങ്ങൾ ആണ് ഇവ.

ടെക്നോളജികളുടെ വികസനം വളരെ വേഗത്തിൽ തന്നെ ഉൾക്കൊള്ളുന്ന ഒരു പ്രദേശം ആണ് ദുബായ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന് ആണ് വർഷങ്ങൾക്ക് മുൻപേ അവിടെ ഓടി തുടങ്ങിയ ഡ്രൈവർ ഇല്ലാ മെട്രോ ട്രെയിനുകൾ. അത് പോലെ തന്നെ വാഹന രംഗത്തും ഈ തരത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കുവാൻ ഒരുങ്ങുക ആണ് ഇവർ. അതിനോട് അനുബന്ധിച്ചു പല ഇടങ്ങളിലും പരീക്ഷണ അടിസ്ഥാനത്തിൽ ഈ ഒരു വാഹനം ഓടി തുടങ്ങി. ഇതും ആയി ബന്ധപ്പെട്ട ഗതാഗത നിയമങ്ങൾക്കും, മറ്റു നടപടി ക്രമങ്ങൾക്കും വരുന്ന വർഷം തന്നെ രൂപം നൽകുന്നതാണെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്ന ദുബായ് എക്സ്പോയിലും സാധനങ്ങൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുവാൻ വേണ്ടി ഈ ഡ്രൈവർ ഇല്ലാ കാർ ഉപയോഗിക്കുന്നുണ്ട്.

നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് ) സഹായതയോടെ പ്രവർത്തിക്കുന്ന ഈ വാഹനത്തിന്, മറ്റു വാഹനങ്ങളെയും, യാത്രക്കാരെയും എല്ലാം അത്യാധുനിക സെൻസറുകളുടെ സഹായത്തോടെ സെൻസ് ചെയ്തു മനസ്സിലാക്കുവാൻ ഉള്ള കഴിവുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ്, ഒരു മനുഷ്യൻ ഡ്രൈവ് ചെയ്യുന്നതിലും ഭംഗിയോടെയും, സുരക്ഷിതത്വത്തോടെയും ഇവ നിരത്തുകളിൽ ഇറങ്ങുവാനായി ഒരുങ്ങുന്നത്. ഈ ഒരു പദ്ധതി വിജയിക്കുകയാണെങ്കിൽ ഡ്രൈവർ ഇല്ലാ ബസ് എന്ന ഒരു ആശയത്തിലേക്കു കൂടി ഭരണകൂടം തിരിയുവാൻ സാധ്യത ഉണ്ട്.

ഡ്രൈവർമാരുടെ അനാസ്ഥ മൂലം അനേകം അപകടങ്ങൾ ആണ് ദിനം പ്രതി ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്നത്. എന്നാൽ ഈ ഒരു സംവിധാനം ആകുന്നതോടെ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുവാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, പൂർണ്ണമായും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്ന ഇവയ്ക്ക്, ശബ്ദ മലിനീകരണം, വായു മലിനീകരണം എന്നിവ കുറയ്ക്കുവാനും കഴിയും എന്നത് മറ്റൊരു സവിശേഷത ആണ്. പ്രസ്തുത പദ്ധതി വിജയകരം ആയി പൂർത്തിയാക്കുക ആണ് എങ്കിൽ, യു.എസ്.എ യ്ക്ക് ശേഷം, ഈ സൗകര്യം ഉള്ള ആദ്യ നഗരം ആയി ദുബായ് മാറുന്നതാണ്.

2023 ഓട് കൂടി ഈ തരത്തിൽ ഉള്ള കാറുകൾ നിരത്തിൽ ഇറക്കുവാൻ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ടാക്സി കാറുകളിൽ 5 ശതമാനം ഡ്രൈവർ ഇല്ലാ കാറുകൾ ആക്കി മറ്റുവാൻ സർക്കാർ പദ്ധതി ഇടുന്നുണ്ട്. പിന്നീട്, കാലക്രമേണ ഇവയുടെ എണ്ണം വർധിപ്പിക്കുവാനും സാധ്യത ഉണ്ട്. ഈ ഡ്രൈവർ ഇല്ലാ ടാക്സി കാറുകളെ നമുക്ക് ഓൺലൈൻ ആയി ലൊക്കേഷൻ അയച്ചു കൊടുത്ത് ബുക്ക്‌ ചെയ്യുവാനും, ടാക്സിയിൽ കേറിയത്തിന് ശേഷം ഏത് സ്ഥലത്തേക്ക് ആണ് പോകുന്നത് എന്ന് പ്രസ്തുത സ്ഥാനത്ത് ടൈപ്പ് ചെയ്തു കൊടുത്താൽ, കൃത്യമായും, സുരക്ഷിതം ആയും അവിടെ കൊണ്ട് എത്തിക്കുകയും ചെയ്യുന്നതാണ്.

എന്നാൽ ഈ ഒരു പദ്ധതി നിലവിൽ വരുന്നത്തോട് കൂടി ആശയക്കുഴപ്പത്തിൽ ആകുന്ന ഒരു വിഭാഗക്കാർ ആണ് അവിടുത്തെ ഡ്രൈവർമാർ. സ്വദേശികളും, വിദേശത്ത് നിന്നും വന്നവരും ഉൾപ്പടെ ഒട്ടനവധി പേരാണ് ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിംഗ് ഉപജീവന മാർഗ്ഗം ആക്കി മാറ്റിയിട്ടുള്ളത്. എന്നാൽ ഡ്രൈവർ ഇല്ലാ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി തുടങ്ങിയാൽ, ആ ഒരു തൊഴിൽ മേഖലയിൽ രാജ്യത് ശക്തമായ തൊഴിലില്ലായ്മ നേരിടേണ്ടി വരും എന്നത്, പ്രസ്തുത പദ്ധതിയുടെ കയ്പ്പേറിയ ഫലങ്ങളിൽ ഒന്ന് ആയിരിക്കും.

 

മോഹ വില കൊടുത്ത് ദുൽഖർ സ്വന്തമാക്കിയ ബെൻസ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close