വീട്ടു ജോലിക്ക് ദുബായില്‍ എത്തിയ സ്ത്രീയെ ഏജന്റ് വിറ്റു


Spread the love

ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ച സ്ത്രീയെ ഏജന്റ് വിറ്റു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടു പോയത്. ഹൈദരാബാദിലുള്ള സ്ത്രീയെയാണ് ഹൈദരാബാദ് ഏജന്റ് ഷാര്‍ജയിലുള്ള ഒമാനിക്ക് വിറ്റത്. തുടര്‍ന്ന് യുവതി അമ്മയെ കാര്യം അറിയിച്ചിരുന്നു. യുവതിയുടെ കുടുംബം ഇന്ത്യന്‍ ഏംബസിയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിദേശ മന്ത്രാലയം സ്ത്രീയെ രക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 18നാണ് യുവതിയെ ഷാര്‍ജയിലേക്ക് കടത്തിയത്. തുടര്‍ന്ന് യുവതിയെ ഒമാനിലേക്കും കടത്തുകയായിരുന്നു. അവിടെ എത്തിച്ചതിനു ശേഷം വെള്ളവും ഭക്ഷണവും പോലും നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു. അവിടെ നിന്നും യുവതി തന്റെ അമ്മയോട് വിവരങ്ങള്‍ അറിയിച്ചതോടെ യുവതിയുടെ കുടുംബം വഴിയാണ് മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി വിവരം അറിഞ്ഞത്. പിന്നാലെ വിദേശ മന്ത്രാലയം ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ യുവതി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close