ഡക്ക് വീഡ്: വെറും പായലല്ല, നല്ലൊരു തീറ്റകൂടിയാണ്


Spread the love

നമ്മുടെ ചുറ്റുപാടുമുള്ള കുളങ്ങളിലും, തോടുകളിലും, ശുദ്ധജലം കെട്ടി നിൽക്കുന്നിടങ്ങളിലും കാണപ്പെടുന്നതും, എന്നാൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന് വളരുന്നതുമായ, ഒരിനം ചെറു പായൽ സസ്യമാണ് “സാധാരണ ഡക്ക് വീഡ്”(duck weed) അഥവ “ലെംന മൈനർ”. ഓവൽ ആകൃതിയിലുള്ള ചെറിയ ഇലകളായാണ് ഇവ കാണപ്പെടുന്നത്. ‘ഡക്ക് വീഡ്’ എന്ന ഈ പായലിന്റെ പൂവായ ‘വുൾഫിയ’യാണ്, ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമായി അറിയപ്പെടുന്നത്. മാത്രമല്ല, കരിമീനുകളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഡക്ക് വീഡ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

ഡക്ക് വീഡിന്റെ ഉപയോഗങ്ങൾ

*മത്സ്യം, കോഴി, താറാവ്, കന്നുകാലികൾ തുടങ്ങിയവയ്ക്ക് തീറ്റയായി ഇവ നൽകാം.

* ജലം ശുദ്ധീകരിക്കാനുള്ള മികച്ച കഴിവ് ഇവയ്ക്കുണ്ട്.

*’ഡക്ക് വീഡിൽ’ നിന്ന് ജൈവ ഇന്ധനം വേർതിരിച്ചു എടുക്കാൻ സാധിക്കുന്നു.

*ജൈവവളമായി ചെടികളിൽ ഇവ ഉപയോഗിക്കുന്നു.

*മത്സ്യം വളർത്തുന്ന കുളത്തിലോ, ടാങ്കിലോ ഡക്ക് വീഡ് നിക്ഷേപിച്ചാൽ, മീനിന് തീറ്റയാകുകയും, ഒപ്പം തന്നെ ടാങ്കിലെ ഊഷ്മാവ്, ആൽഗെയുടെ വളർച്ച, എന്നിവ നിയന്ത്രിക്കുന്നതിനും, ഇവ സഹായിക്കുന്നു.

*ഇവ തണൽ നൽകുന്നതിനാൽ “ഫോട്ടോഓട്ടോട്രോഫിക്ക് ആൽഗെ”കളുടെ പ്രകാശം കാരണം സൃഷ്ടിക്കപ്പെടുന്ന ചില വളർച്ചകൾ കുറയ്ക്കാനും ഇവയ്ക്ക് സാധിക്കുന്നു.

* ജലജീവികൾക്ക്, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന ചൂടിനെ നിയന്ത്രിക്കാൻ ഈ പായൽ സസ്യങ്ങൾ സഹായിക്കുന്നു.

*ഇവ തണൽ നൽകുന്നതിനാൽ, കുളങ്ങളിൽ കാണപ്പെടുന്ന ഇനങ്ങളായ കാളപ്പൂക്കളും, ബ്ലൂഗിൽസ് പോലുള്ള മത്സ്യങ്ങളും, ഈ ചെടികളെ അഭയസ്ഥാനമായി ഉപയോഗിക്കുന്നു.

*കുളക്കോഴികളുടെ ഒരു പ്രധാന ഭക്ഷണമാണ് ഡക്ക് വീഡ്.

*തെക്കുവടക്കെ ഏഷ്യൻ രാജ്യങ്ങളിൽ, മനുഷ്യരും ഇവ ഭക്ഷിക്കാറുണ്ട്. കൂടാതെ, സോയാബീനിൽ ഉള്ളതിനേക്കാൾ ‘പ്രോട്ടീൻ’, ഡക്ക് വീഡിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.

മൽസ്യങ്ങൾക്കുള്ള തീറ്റ വീട്ടിലുണ്ടാക്കാം!! കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close