
ദുല്‍ഖര്‍ സല്മാന് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. റോണി സ്ക്രൂവാലയുടെ കര്വാന് എന്ന ഇര്ഫാന് ഖാന് ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. ദ് സോയാ ഫാക്ടര്‍ എന്ന 2008 ലെ നോവല്‍ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിലാണ് സോനം കപൂറിന്റെ നായകനായി ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ദുല്‍ഖറിന് ഇഷ്ടമായെങ്കിലും ഇതുവരെയായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
അനുജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍. ഇതില്‍ സോയ ആയിട്ടാണ് സോനം കപൂര്‍ എത്തുന്നത്. താന്‍ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം സോനം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പാഡ്മാനാണ് സോനത്തിന്റെ പുറത്തുവരാനുള്ള ചിത്രം. പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായുള്ള ഇവന്റുകള്‍ പങ്കെടുക്കുന്ന തിരക്കിലാണ് സോനം കപൂര്‍ ഇപ്പോള്‍.