നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാന്‍ വേണ്ടി…


Spread the love

പ്രണവ് മോഹന്‍ലാലിന് ആശംസയുമായി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പ്രണവ് ചിത്രം ആദി വെള്ളിയാഴ്ച തിയേറ്ററിലെത്താനിരിക്കെയാണ് താരത്തിന് ആശംസകളള്‍ ദുല്‍ഖര്‍ സല്‍മാന്‍ നേരുന്നത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരം പ്രണവിന് ആശംസയുമായെത്തിയത്. പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷേ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു, നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്, ദുല്‍ഖര്‍ സല്‍മാന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചെറുപ്പം മുതലെ നമ്മള്‍ തമ്മില്‍ വലിയൊരു സ്‌നേഹബന്ധമുണ്ട്. നിന്നെ കണ്ട അന്ന് മുതല്‍. നിനക്ക് ഏഴ് വയസുള്ളപ്പോള്‍ സ്‌കൂളില്‍ പഠിക്കുമ്‌ബോഴാണ് നമ്മള്‍ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളര്‍ച്ചയുടെ ഓരോ ചുവടിലും ഞാന്‍ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്” എന്നും ദുല്‍ഖര്‍ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close