മോഹ വില കൊടുത്ത് ദുൽഖർ സ്വന്തമാക്കിയ ബെൻസ്.


Spread the love

പ്രശസ്ത സിനിമ താരവും, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും ആയ ദുൽഖർ സൽമാൻ കോടികൾ മുടക്കി വാങ്ങിയ പുതിയ കാർ ആണ് കുറച്ചു നാളുകൾ ആയി കേരളത്തിലെ വാഹന പ്രേമികളുടെയും, സിനിമ ആരാധകരുടെയും ചർച്ച വിഷയം. കാർ ഇതിനോടകം തന്നെ, വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുക ആയിരുന്നു. ലോകത്തിലെ എണ്ണം പറഞ്ഞ വാഹന മോഡലുകളിൽ ഒന്ന് ആയ മേഴ്‌സിഡസ് ബെൻസ് വാഗൺ ജി 63 എ. എം. ജി ആണ് ദുൽഖർ സൽമാൻ ഇപ്പോൾ സ്വന്തം ആക്കിയിരിക്കുന്നത്. വാഹനത്തിന്റെ മോഡലും, മോഹ വിലയും തന്നെ ആണ് ഈ വാഹനം ജനങ്ങൾക്ക് ഇടയിൽ ഇത്രയധികം ശ്രദ്ധ നേടി എടുക്കുവാൻ കാരണം ആയത്.

ഇന്ത്യൻ വില ഏകദേശം 2.45 കോടി രൂപ എക്സ് ഷോറൂം വില വരുന്ന ഈ വാഹനത്തിന്റെ ഓൺ റോഡ് പ്രൈസ് ഏകദേശം മൂന്നേ കാൽ കോടിയോളം വരും. വാഹനത്തിന്റെ വിലയിൽ ഉപരി, ഈ വാഹനം സ്വന്തമാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു. ഷെയഖ്മാർ ഉൾപ്പടെ ലോകത്ത് എണ്ണം പറഞ്ഞവർ മാത്രം ഉപയോഗിച്ച് വരുന്ന ഒരു വാഹനം ആണ് ഇത്.

മമ്മൂക്കയുടെ വാഹന കമ്പം മലയാളികൾക്ക് ഏവർക്കും സുപരിചിതമാണ്. ഡ്രൈവിംഗ് വളരെ അധികം ഇഷ്ടപ്പെടുന്ന മമ്മൂട്ടി, അതിലുപരി വാഹനങ്ങളെയും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് വാഹനങ്ങളോടുള്ള അതെ ആവേശം തന്നെ, ഇപ്പോൾ മകൻ ദുൽഖർ സൽമാനും പ്രകടം ആക്കിയിരിക്കുന്നു. മമ്മുക്ക കുടുംബത്തിന്റെ കാറുകൾക്ക് 369 എന്ന നമ്പർ ആണ് അവർ തിരഞ്ഞെടുക്കുവാറുള്ളത്. ‘369’ എന്ന പേര് തന്നെ ആണ് തങ്ങളുടെ വാഹന ഗ്യാരേജിന്‌ അവർ നൽകിയിട്ടുള്ളതും. തന്റെ പുതിയ വാഹനത്തിനും ദുൽഖർ വളരെ നാൾ കാത്തിരുന്നു 369 എന്ന നമ്പർ തന്നെ ആണ് കരസ്ഥമാക്കിയിരിക്കുന്നത്.

ബെൻസ് ജി വാഗൻ 63 എ. എം ജി യുടെ ഒലിവ് നിറത്തിലുള്ള പച്ച വകഭേദം ആണ് ദുൽഖർ സ്വന്തം ആക്കിയിരിക്കുന്നത്. 6000 ആർ. പി. എം ൽ 577 ബി. എച്ച്. പി കരുത്തും, 2500 ആർ. പി. എം ൽ 850 ടോർക്കും നൽകുന്ന കരുത്തൻ വാഹനം ആണ് മേഴ്‌സിഡസ് ബെൻസ് ജി 63. 6.1 കിലോ മീറ്റർ ആണ്, പെട്രോൾ ഇന്ധനം ആക്കുന്ന ഈ വാഹനത്തിന്റെ മൈലേജ്. ഈ വാഹനവുമായി ഡ്രൈവ് ചെയ്തു മമ്മൂക്ക പോകുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

1973 ൽ ബെൻസ് പുറത്തിറക്കിയ ഈ വാഹന മോഡൽ ദുബായ് ഷേഖുമാരുടെ പ്രിയ വാഹനം എന്നാണ് അറിയപ്പെടുന്നത്. ബെൻസ് എസ്. എൽ. എസ്. എ. എം. ജി, ബി. എം. ഡബ്ലിയു. ഐ 8, ആസ്ടൺ മാർട്ടിൻ റാപിഡ്, ബി. എം. ഡബ്ലിയു എം 3, ഫോക്സ് വാഗൻ പോളോ ജി. റ്റി. ഐ, പോർഷേ പനാമെറ ടർബോ, നിസ്സാൻ പാട്രോൾ, റേഞ്ച് റോവർ വോഗ് ഓട്ടോബയോഗ്രഫി, പോർഷേ കെറേറ, പോർഷേ കെയ്നെ, ടൊയോട്ട സുപ്രാ, മിനി കുപ്പർ മുതലായവ മമ്മുക്ക കുടുംബത്തിന്റെ ‘369’ ഗ്യാരേജിലെ അംഗങ്ങൾ ആണ്.

അച്ഛനെ പോലെ തന്നെ വാഹനങ്ങളോടും, ഡ്രൈവിങ്ങിനോടും അമിത ആവേശമുള്ള ദുൽഖർ സൽമാൻ, പലരുടെയും സ്വപ്ന വാഹനങ്ങൾ ആണ് ഈ ഒരു കാലയളവിനുള്ളിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ ആരാധകരിൽ പലരും ഇപ്പോൾ ഇവരുടെ വാഹനങ്ങളുടെ ആരാധകർ കൂടി ആയിരിക്കുന്നു എന്നതാണ് നിജസ്ഥിതി. പല വിദേശ നിർമ്മിത സെലിബ്രിറ്റി കാറുകളും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ട് വന്ന ഇവർ, കേരളത്തിലെ വാഹന ആരാധകരുടെ ഇടയിൽ ഒരു നവ തരംഗം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

 

5 ഡോറുകൾ ഉള്ള വമ്പൻ താറുമായി മഹിന്ദ്ര.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close