ഇനി ഇന്ത്യയിൽ പുതിയ രൂപത്തിലുള്ള പാസ്സ്‌പോർട്ട്


Spread the love

പാസ്സ് പോർട്ട് ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തുന്നു.  മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും. സർക്കാരിന്റെ പാസ്‌പോർട്ട് സേവാ പദ്ധതിയുടെ ഭാഗമാണ് ഇ-പാസ്‌പോർട്ട് (e-passport).

ഈ വർഷം അവസാനത്തോടെ ചിപ്പ് അധിഷ്ഠിത പാസ്പോർട്ടുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്ന് റിപ്പോർട്ടുകൾ.  പാസ്‌പോർട്ട് നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുമായി 2008-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഏറ്റെടുത്ത ടിസിഎസ് ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!

ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സു​ഗമമാക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇ-പാസ്‌പോർട്ടുകൾ. ഇത് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും.  നിലവിൽ പ്രചാരത്തിലുള്ള അച്ചടിച്ച പാസ്‌പോർട്ടിലെ അതേ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് അടങ്ങിയതാണ് ഇ-പാസ്‌പോർട്ട്.  പാസ്‌പോർട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പിൽ പാസ്സ്പോർട്ട് ഉടമയുടെ ബയോഗ്രഫിക്കൽ ഡാറ്റകൾ ശേഖരിക്കും, കൂടാതെ ഇതിന് ഒരു ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഉണ്ടായിരിക്കും.

 

ഏറ്റവും പുതിയ സ്കോർപിയോക്ക് റെക്കോർഡ് ബുക്കിങ്. ആദ്യ അരമണിക്കൂറിനുള്ളിൽ ബുക്ക്‌ ചെയ്തത് ഒരുലക്ഷത്തിലധികം പേർ..

ഒരോ രാജ്യത്തിനും വേണ്ടി ഓരോ ചിപ്പിലും യുണീക്കായ ഡിജിറ്റൽ സി​ഗ്നേച്ചർ ഉണ്ടായിരിക്കും ഇത് സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ച് സ്ഥിരീകരിക്കാവുന്നതാണ്.  ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സു​ഗമമാക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇ-പാസ്‌പോർട്ടുകൾ. ഇത് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും.  ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചു കഴിഞ്ഞാൽ, ഇമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല. ഇ-പാസ്‌പോർട്ട് ഇമിഗ്രേഷൻ കൗണ്ടറിലെ ഫിസിക്കൽ വെരിഫിക്കേഷന് പകരം മിനിറ്റുകൾക്കുള്ളിൽ സ്‌കാൻ ചെയ്യാനാകും. മൈക്രോചിപ്പിൽ ഡാറ്റകൾ രേഖപ്പെടുത്തുന്നതിനാൽ തട്ടിപ്പുകാർക്ക് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കാനും സാധിക്കില്ല.

 

 

Read also… എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കാം

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close