ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം “ഇ-സഞ്ജീവനി ടെലി മെഡിസിൻ” പദ്ധതിയിലൂടെ..


Spread the love

തികച്ചും സൗജന്യമായി, കോവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ആരോഗ്യം സംരക്ഷിക്കാം. സാമൂഹ്യ വ്യാപനം തടയാനാണ് ആരോഗ്യവകുപ്പ് ജൂൺ 10-ന്, “ഇ-സഞ്ജീവനി” എന്ന ടെലി മെഡിസിൻ ഓൺലൈൻ ചികിത്സയ്ക്ക് ആരംഭം കുറിച്ചത്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതെ, അവശനിലയിൽ കഴിയുന്നവർക്കും, വയോധികർക്കും ഓൺലൈൻ ചികിത്സ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പല ഷിഫ്റ്റുകളിലായി 232 ഡോക്ടർമാരാണ് സഞ്ജീവനിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. രാജ്യത്തെ ആദ്യ ‘ദേശീയ ടെലി ഒ.പി’ സംവിധാനമാണ് ഇ-സഞ്ജീവനി.

വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല, ആരോഗ്യസംബന്ധമായ കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതും പോർട്ടലിൽ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. നമ്മുടെ കയ്യിലുള്ള സ്മാർട് ഫോണോ, ലാപ്ടോപോ ഉപയോഗിച്ച് http://esanjeevaniopd.in/Kerala എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇൗ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തുടർന്ന്, നിശ്ചയിക്കുന്ന സമയത്ത്, വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി രോഗത്തെപ്പറ്റി സംസാരിക്കാം. അതിനുശേഷം നൽകുന്ന മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് പ്രവർത്തന സമയം. വളരെ മികച്ച രീതിയിൽ ഇ-സഞ്ജീവനി പ്രവർത്തിച്ചു വരികയാണ്.

അതേസമയം, ഇ-സഞ്ജീവനി വഴി ചികിത്സ തേടിയതിൽ കേരളമാണ് മുന്നിട്ടു നിൽക്കുന്നത്. ജീവിത ശൈലി രോഗങ്ങൾ, കുട്ടികളുടെയും, മുതിർന്നവരുടെയും മാനസികാരോഗ്യം, ജനറൽ മെഡിസിൻ തുടങ്ങി മറ്റനേകം വിഭാഗങ്ങൾക്ക് ഇത് വഴി ചികിത്സ നേടാം. തിരുവനന്തപുരം ശ്രീചിത്ര, ആർ.സി.സി, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ, ഇംഹാൻസ് തുടങ്ങിയ ആശുപത്രികൾ ഇക്കാര്യത്തിൽ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇതിലൂടെ കോവിഡ് കാലത്തെ ആശുപത്രി യാത്രകൾ ഒഴിവാക്കാൻ സാധിക്കും. ഒപ്പം ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത് ഏറെ പ്രയോജനകരമാണ്.

കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി നഷ്ടമായേക്കാം; പുതിയ പഠനം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close