
പബ്ജിയും, സോഷ്യൽ മീഡിയയുമായി നേരം കൊല്ലുന്ന ചെറുപ്പക്കാർ ഒരു നിമിഷം ശ്രദ്ധിക്കുക. 2019- ന്റെ ആരംഭത്തിൽ, ലോകത്തെ ഞെട്ടിച്ചത് ഗുജറാത്തുകാരനായ ഒരു പയ്യനായിരുന്നു. ‘ഹർഷവർധൻ സിംഗ് സല’ എന്ന 16 വയസ്സുകാരൻ. ഒരു മനുഷ്യജീവൻ പോലും അപഹരിക്കപ്പെടാതെ, യുദ്ധമുഖത്തെ കുഴിബോംബുകളെ വിദഗ്ദമായി കണ്ടെത്താനും, അവയെ നശിപ്പിക്കുവാനും ശേഷിയുള്ള, “ഈഗിൾ A7” എന്ന ‘ഡ്രോൺ വിമാനം’ ആണ് പതിനാറുകാരന്റെ കണ്ടുപിടുത്തം. ലോകം ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് തന്റെ കണ്ടു പിടുത്തമെന്ന് സല പറയുന്നു.’മൾട്ടി സ്പെക്ടറൽ ലാൻഡ് മൈൻ ടെക്നൊളജി’യിൽ നിർമിച്ചിരിക്കുന്ന, ഈ ചെറിയ ഡ്രോൺ വിമാനത്തിന്, മൈനുകളെ നിഷ്പ്രയാസം കണ്ടെത്തി നിർവീര്യമാക്കാനും, കൂടാതെ ബോബുകളെ കണ്ടെത്തി നശിപ്പിക്കാനും ഇൗ ഡ്രോൺ വിമാനത്തിന് കഴിയും. ഇത്തരമൊരു വാർത്ത ലോകമെമ്പാടും പടർന്ന സാഹചര്യത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സലയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഒഴുകിയെത്തുന്നത്. മാത്രമല്ല, സലയുടെ പുതിയ ടെക്നോളജി ആവശ്യപ്പെട്ടു വന്നവരിൽ അമേരിക്ക ഉൾപ്പെടെ നിരവധി പ്രതിരോധരംഗത്തെ കച്ചവട ഭീമന്മാർ വരെ ഉണ്ടായിരുന്നു. എന്നാൽ തന്റെ കണ്ടു പിടുത്തം തന്റെ രാജ്യത്തിന്റെ പ്രതിരോധസേനയ്ക്കു മാത്രം സമർപ്പിക്കുവാനാണ് ഈ കൊച്ചു മിടുക്കൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ഇന്ത്യൻ പ്രതിരോധ സേനയിലെ പ്രതിനിധികൾ സലയുമായി കൂടിക്കാഴ്ച നടത്തുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു.
അതിർത്തി സംഘർഷങ്ങൾ രൂക്ഷമാ യി കൊണ്ടിരിക്കുന്ന ഇൗ സാഹചര്യത്തിൽ, സലയുടെ ഈഗിൾ A7 വൈകാതെ തന്നെ, അതിർത്തിയിൽ നുഴഞ്ഞുകയറി, ഇന്ത്യൻ സൈനികരുടെ ജീവനപഹരിക്കാൻ കുഴിബോംബുകൾ വിതക്കുന്നവർക്ക്, ഒരു പേടി സ്വപ്നമാവുമെന്നു നമുക്കേവർക്കും പ്രതീക്ഷിക്കാം.
സലയുടെ ഈ നേട്ടം ഒറ്റരാത്രികൊണ്ട് പടുത്തുയർത്തിയതായിരുന്നില്ല. 2017 ൽ ബാപ്പുനഗറിലെ സർവോദയ വിദ്യാമന്ദിറിൽ, പത്താം ക്ലാസ്സ് വിദ്യാർഥി ആയിരുന്നപ്പോൾ തന്നെ, സലയുടെ അക്ഷീണ പ്രയത്നം ഗുജറാത്ത് അറിഞ്ഞിരുന്നു. കൂട്ടത്തിൽ
ഗുജറാത്ത് ഗവണ്മെന്റുമായി ഡ്രോണുകളുടെ നിർമാണത്തിനായി 5കോടി ഇന്ത്യൻ രൂപയുടെ മെമ്മോറാണ്ടവും സല ഒപ്പുവച്ചു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന 555mm വൈഡ് ക്വോഡ് കോപ്റ്റർ ഗണത്തിൽ പെടുന്ന ചെറുവിമാനമാണ് ഈഗിൾ A7. 93 ശതമാനം കാര്യക്ഷമതയുള്ളതാണ് തന്റെ കണ്ടുപിടുത്തമെന്നു സല ഉറപ്പു നൽകുന്നു. അപകടകാരികളായ ലാൻഡ് മൈനുകളുടെ കൃത്യസ്ഥാനം കണ്ടെത്തി ‘ഡാറ്റ’ ഗ്രൗണ്ട് കണ്ട്രോൾ സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കാനും, അവയെ നിർവീര്യമാക്കുവാനും ഈഗിൾ A7-നു സാധിക്കും.
ചൈനീസ് ആപ്പുകളുടെ ഉപയോഗം നല്ലതിനോ? കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala