നമ്മുടെ ഭൂമി പഴയ പോലെയൊന്നും അല്ല  ഇപ്പോൾ കറക്കം ഇത്തിരി വേഗത്തിലാണ്


Spread the love

സാധാരണ  ഭൂമി  അതിന്റെ ഭ്രമണം പൂര്‍ത്തിയാക്കാൻ  എടുക്കുന്നത് 24  മണിക്കൂര്‍  ആണ്. ജൂലൈ 29ന്  ഭൂമി  അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കി. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡ് ഈ ദിവസം സ്വന്തമാക്കി. 1960 ന് ശേഷം ഏറ്റവും ദൈർഘ്യം കുറ‍ഞ്ഞ ദിവസം 2020 ജൂലൈ മാസത്തിലാണ് ആയിരുന്നു ഉണ്ടായിരുന്നത്. 24 മണിക്കൂറുള്ള ദിവസത്തേക്കാൾ 1.47 മില്ലിസെക്കൻഡ് കുറവായിരുന്നു 2020 ജൂലൈ 19ലെ ഭൂമിയിടെ കറക്കം.

5 ജി സ്പെക്ട്രം ലേലത്തിന് വിരാമം. ഒക്ടോബർ മുതൽ കണക്ഷനുകൾ നൽകാൻ തീരുമാനം.

 

അത് കഴിഞ്ഞാല്‍ ഈ വർഷം ജൂലൈ 29 നാണ് എക്കാലത്തെയും ദൈർഘ്യം കുറഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നമ്മുടെ ഭൂമി പഴയ പോലെയൊന്നും അല്ല ഇപ്പോൾ. ഇത്തിരി വേഗത്തിലാണ് കറക്കം.  ചില ഗവേഷകർ പറയുന്നത് ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ഉപരിതലത്തിലൂടെയുള്ള ചലനവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നാണ്.  ഇതിനെ “ചാൻഡ്ലർ വോബിൾ” എന്നാണ് വിശേഷിപ്പിക്കുന്നത്.  ഭൂമിയുടെ ഭ്രമണ വേഗതയുടെ വ്യത്യാസത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.  ഇത്തരത്തിലുള്ള ടൈം ജമ്പ് ഡാറ്റ സ്റ്റോറേജിലെ ടൈംസ്റ്റാമ്പുകൾ കാരണം ഇവയെ ആശ്രയിക്കുന്ന പ്രോഗ്രാമുകൾ ക്രാഷ് ആകാനും ഡാറ്റയെ ബാധിക്കാനും ഇടയാക്കും.

 

Read also… ബിയർ നിർമ്മാതാക്കളായ ഹെയ്നകെൻ ഇനി മുതൽ ഷൂസുകളും നിർമ്മിക്കും. അതും ബിയർ നിറച്ച ഷൂസുകൾ… !

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close