ഒരു ഈന്തപ്പഴമെങ്കിലും ദിവസവും കഴിക്കണം… ഗുണങ്ങള്‍ ഏറെ


Spread the love

ഈന്തപ്പഴത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് കഴിച്ചാല്‍ കിട്ടുന്ന ഗുണങ്ങളില്‍ പലതും ആര്‍ക്കും അറിയില്ല. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയായ ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നത് പലര്‍ക്കും അറിയില്ല.
മനുഷ്യ ശരീരത്തിനുവേണ്ട പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ ശീലം സഹായിക്കും.
ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വെച്ചശേഷം കഴിക്കുന്നതു അമിതവണ്ണം കുറയ്ക്കും. ആമാശയ അര്‍ബുദം തടയുന്നതിനൊപ്പം നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഉത്തമമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിളര്‍ച്ച തടയുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും നിശാന്ധത തടയാനും ഇതുപകരിക്കും. ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യം മികച്ചതായിരിക്കും.
ഈന്തപ്പഴം പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനം വേഗത്തിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close