ഇന്ത്യയുടെ വളർച്ചക്ക് കുതിപ്പേകുവാൻ പുതിയ വിദ്യാഭ്യാസ നയം 


Spread the love

34 വർഷങ്ങൾക് ശേഷം രാഷ്ട്രത്തിന്റെ വിദ്യാഭ്യാസ നയം പരിഷ്കരിച്ചു മോദി സർക്കാർ.  ആഗോള തലത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക്, സാമ്പത്തിക ശക്തിയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തു മാത്രമേ  ഇതുവരെ എത്തുവാൻ സാധിച്ചിട്ടുള്ളൂ. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം തീർച്ചയായും ഇതിന് ഒരു മാറ്റം വരുത്തും. കാലോചിതമായ പുതിയ നയം രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയും ചെയ്യും. ഇതുവഴി ലോകത്തെ നിർണായക ശക്തിയാകുവാൻ പുതിയ വിദ്യാഭ്യാസ നയം വഴിയൊരുക്കും.

1986-ൽ നിലവിൽ വന്ന വിദ്യാഭ്യാസ നയം 34 വർഷങ്ങൾക് ശേഷം ഇപ്പോഴാണ് പരിഷ്കരിക്കുന്നത്.  ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കസ്തുരിരംഗന്റെ നേതൃത്വത്തിൽ ഉള്ള സമിതി 2019 മെയ്‌ മാസത്തിൽ സമർപ്പിച്ച ശുപാർശകളെ ആധാരമാക്കിയുള്ളതാണ് പുതിയ നയം.

പുത്തൻ വിദ്യാഭ്യാസ നയത്തിലെ സുപ്രധാന തീരുമാനങ്ങൾ 

1) 10, +2 ബോർഡ്‌ സമ്പ്രദായം ഉപേക്ഷിക്കുന്നു.

2)പുതിയ സ്കൂൾ സമ്പ്രദായം ഇനി 5+3+3+4 മാതൃകയിൽ.

3) പ്രീ-സ്കൂൾ മുതൽ രണ്ടാം ക്ലാസ്സ്‌ വരെ പ്രീ -പ്രൈമറി, മൂന്നാം ക്ലാസ്സ്‌ മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ലേറ്റർ പ്രൈമറി, ആറാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ അപ്പർ-പ്രൈമറി, 9-12 വരെ സെക്കന്ററി.

4) എല്ലാ ബിരുദ കോഴ്സുകളുടെയും കാലാവധി 4 വർഷം.

5) ആറാം ക്ലാസ്സ്‌ മുതൽ തൊഴിൽ അധിഷ്ഠിത പഠനം.

6) എട്ടാം ക്ലാസ്സ്‌ മുതൽ പതിനൊന്നാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം.

7) എല്ലാ ബിരുദ കോഴ്‌സുകൾക്കും മേജർ, മൈനർ വിഷയങ്ങൾ.
ഉദാഹരണം :- ഒരു ശാസ്ത്ര വിദ്യാർത്ഥിക്ക് തന്റെ മേജർ ഫിസിക്സും മൈനർ സംഗീതവും തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ വിദ്യാർത്ഥിക്ക് വിഷയങ്ങളുടെ കോമ്പിനേഷൻ  സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം.

8)എല്ലാ ഉന്നതവിദ്യാഭ്യാസവും ഒറ്റ അതോറിറ്റിക്ക് കീഴിൽ.

9) യു.ജി.സി(Under Graduate Commission), എ.ഐ. സി.റ്റി. ഇ ( All India Council for Technical Education ) എന്നിവ ലയിപ്പിക്കുന്നു.

10) സർക്കാർ സർവ്വകലാശാലകൾ  സ്വകാര്യ സർവ്വകലാശാലകൾ, ഓപ്പൺ സർവ്വകലാശാലകൾ കല്പിത സർവ്വകലാശാലകൾ ഉൾപ്പെടെ എല്ലാ സർവകലാശാലകൾക്കും ഇനി മുതൽ ഒറ്റ നിയമവും, ഗ്രേഡിങ് സംവിധാനവും.

11) രാജ്യത്തെ എല്ലാ അധ്യാപകർക്കുമായി പുതിയ അധ്യാപക ട്രെയിനിങ് ബോർഡ്‌.

12) എല്ലാ കോളേജുകൾക്കും ഒരേ തലത്തിലുള്ള അധികാരദാനം. കോളേജുകളുടെ നിലവാരത്തിന് അനുസരിച്ചു പിന്നീട് സ്വയംഭരണാവകാശവും ഫണ്ടും.

13) 3 വയസ്സിൽ താഴെയുള്ള കുട്ടികളുടെയും,  പ്രീ-സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് ബേസിക് ലേർണിംഗ് പ്രോഗ്രാമുകൾ.

14)  വിദ്യാർത്ഥികൾക്ക് വ്യത്യസ്ത കോഴ്‌സുകളിൽ ചേരാനും ഉപേക്ഷിക്കുവാനും അവസരം.

15) ബിരുദ വിദ്യാർത്ഥികൾക് ഓരോ വർഷവും ക്രെഡിറ്റ്‌ സംവിധാനത്തിൽ ക്രെഡിറ്റ്‌ ദാനം. ഇടയ്ക്ക് വച്ചു കോഴ്സ് നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും കോഴ്സ് പുനരാരംഭിക്കുമ്പോൾ നേരത്തെ നേടിയിട്ടുള്ള ക്രെഡിറ്റ്‌ ലഭിക്കുന്നു.

16)  ഒരു വർഷത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്  2 സെമസ്റ്റർ പരീക്ഷകൾ.

17) പഠിക്കുന്ന വിഷയത്തെ മാത്രം കേന്ദ്രീകരിച്ചു സിലബസ് ചുരുക്കുന്നു.

18) പ്രാവർത്തികവും,  പ്രായോഗികവും ആയ വിദ്യാഭ്യാസത്തിന് കൂടുതൽ  മുൻ‌തൂക്കം.

19) എല്ലാ ബിരുദ വിദ്യാർത്ഥികൾക്കും ഒന്നാം വർഷത്തിന് ശേഷം ബേസിക് സർട്ടിഫിക്കറ്റ്, രണ്ടാം വർഷം പൂർത്തിയാകുമ്പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റ്, മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ്, നാലാം വർഷം പൂർത്തിയാകുമ്പോൾ ഗവേഷണത്തിന് ഒപ്പം ബിരുദം എന്നിവ ലഭിക്കുന്നു. ഇതിലൂടെ ഇടയ്ക്ക് വച്ചു കോഴ്സ് നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികൾക്കും തങ്ങൾ പഠിച്ച അത്രയും കാലത്തിലെ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നു.

20) എല്ലാ സർവകലാശാലകളിലെയും ബിരുദം ഒറ്റ അതോറിറ്റിക്ക് കീഴിൽ ആയിരിക്കും.

ഇത്തരത്തിൽ വളരെ വലിയ മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കുന്നത്. 3 വയസ്സ് മുതൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസം, 2030 ഓട് കൂടി സാർവത്രിക വിദ്യാഭ്യാസവുമാണ്  പുതിയ നയത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചക്ക് പുത്തൻ വിദ്യാഭ്യാസ നയം ഏറെ ഉണർവേകും എന്നത് തീർച്ചയാണ്.

Read also:  ഓൺലൈൻ ഷോപ്പിങ് ഇനി കൂടുതൽ സുരക്ഷിതത്തോടെ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close