മുട്ട അവിയൽ


Spread the love

     

‘അവിയൽ’ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നാൽ മുട്ട കൊണ്ട് അവിയൽ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ  എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം… 

ചേരുവകള്‍

 • പുഴുങ്ങിയ മുട്ട – 6 എണ്ണം
 • ചെറിയ ഉള്ളി- 7-8 അല്ലി 
 • ഉരുളകിഴങ്ങ് അരിഞ്ഞത് – 1 എണ്ണം
 • തേങ്ങ ചിരകിയത് -1കപ്പ്
 • പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം
 • മുരിങ്ങയ്ക്ക അരിഞ്ഞ് – 6 എണ്ണം
 • മഞ്ഞള്‍പൊടി – ½ ടീസ്പൂൺ
 • മുളക്പൊടി – ½ ടീസ്പൂൺ
 • പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ½ മാങ്ങ
 • വെളുത്തുള്ളി -3 അല്ലി 
 • ജീരകം – 1 ടീസ്പൂൺ
 • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ 
 •  ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
 • തക്കാളി – 1 (വേണമെങ്കിൽ മാത്രം )

 

 തയ്യാറാക്കുന്ന വിധം

ഒരു കപ്പ്‌ ചിരകിയ തേങ്ങ, ½ സ്പൂൺ മുളകുപൊടി, ½ സ്പൂൺ മഞ്ഞള്‍പൊടി, 1 സ്പൂൺ ജീരകം, 3 അല്ലി വെളുത്തുളളി എന്നിവയും,  ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കണം. ഒരു പാത്രത്തിൽ ചെറിയ ഉള്ളി, നീളത്തിൽ അരിഞ്ഞതും, ഉരുളക്കിഴങ്ങ്, പച്ചമുളക്, പച്ചമാങ്ങ, മുരിങ്ങയ്ക്ക, തക്കാളി എന്നിവയും, ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മൂടി വേവിക്കുക. ഏകദേശം, കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍ പുഴുങ്ങിയ നീളത്തിൽ അരിഞ്ഞ മുട്ട ഉടയാതെ ഇതിലേക്ക് ചേര്‍ത്ത്  കൊടുക്കാം. ശേഷം, 3 മിനിറ്റ് കൂടി മൂടി വച്ച് വേവിക്കുക. നല്ലതുപോലെ വറ്റി വരുമ്പോള്‍ ഒരു സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില വിതറി എടുക്കാം. സ്വാദുള്ള മുട്ട അവിയൽ തയ്യാർ!!!! 

 

     സ്ഥിരമായി ഉണ്ടാക്കുന്ന അവിയലിൽ നിന്ന് വ്യത്യസ്തമായി മുട്ട അവിയൽ തയ്യാറാക്കി നോക്കൂ 

Read also : ഓട്സ് പായസം

ഈ രുചിക്കൂട്ട്  നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close