
ഇത്തവണ ലഭിച്ച വീട്ടിലെ കറണ്ട് ബിൽ 4800 രൂപയാണ്. ശരാശരി ഞങ്ങൾക്ക് വരുന്നത് 1100 രൂപയായിരുന്നു. ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം പരാതികൾ ഉയരുകയാണ്. ലോക് ഡൗൺ മൂലം എല്ലാവരും വീട്ടിൽ ഇരിക്കുന്ന അവസ്ഥയിൽ വൈദ്യുതി ഉപയോഗം കൂടിയെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്. എന്നാൽ അടഞ്ഞുകിടന്ന ഓഫീസുകൾക്കും ആളൊഴിഞ്ഞ വീടുകൾക്കും വരെ ഇരട്ടിയാണ് ഇത്തവണത്തെ ഇലക്ട്രിസിറ്റി ബില്ല്. വൈദ്യുതി ബിൽ വർദ്ധിക്കാൻ മറ്റൊരു കാരണം, കഴിഞ്ഞമാസം മീറ്റർ റീഡിങ് എടുക്കുന്നതിൽ വന്ന കാലതാമസമാണെന്ന് കെഎസ്ഇബി.
ബില്ല് തുക കണക്കാക്കുന്നത് എങ്ങനെ എന്ന് നോകാം.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഒരു വീട്ടിൽ കെഎസ്ഇബി ജീവനക്കാരൻ റീഡിങ് നോക്കി ബിൽ നൽകി പോയി. അടുത്ത റീഡിങ് എടുക്കേണ്ടത് ഏപ്രിൽ ആദ്യ ആഴ്ചകളിൽ ആണ്(60 ദിവസങ്ങൾ).
എന്നാൽ ലോക്ക്ഡൗൺ മൂലം റീഡിങ് എടുക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു. വീണ്ടും റീഡിങ് എടുത്തു തുടങ്ങിയപ്പോൾ 60 ദിവസത്തിൽ കൂടുതൽ ദിവസത്തെ മീറ്റർ റീഡിംഗ് തുകയാണ് ഉപഭോക്താവ് നൽകേണ്ടി വരിക. ഏപ്രിൽ 21 മുതൽ 27 വരെയുള്ള ബില്ലുകളിലാണ് കൂടുതൽ തുക വന്നിരിക്കുന്നത്.
ബില്ലിൽ അവസാനം റീഡിങ് അടുത്ത ദിവസവും പുതിയ തീയതിയും ഉണ്ടാകും.
അത് വെച്ച് കണക്കുകൂട്ടിയാൽ എത്ര ദിവസത്തെ ബില്ല് ആണ് എന്ന് ഉപഭോക്താവിന് വ്യക്തമാകും.
വൈദുതി ഉപയോഗം എങ്ങനെ കൂടി?
ലോക്ഡൗണിൽ മുമ്പ് ടിവി ഉപയോഗിച്ചിരുന്നത് മൂന്നോ നാലോ മണിക്കൂറുകളായിരുന്നുവെങ്കിൽ ഇപ്പോൾ അത് പത്തും പതിനഞ്ചും മണിക്കൂറുകളായി. പിന്നെ വേനൽ കാലം കൂടി ആയതിനാൽ സാറിന്റെ ഫാനിന്റെ ഉപയോഗവും കൂടും. മുൻപ് എട്ടുമണിക്കൂർ ഉപയോഗിച്ചിരുന്ന ഫാനുകൾ ഇപ്പോൾ 24 മണിക്കൂറും ഉപയോഗത്തിലാണ്.
സാധാരണ 60 ദിവസത്തെ ഉപയോഗം ശരാശരി നാല് യൂണിറ്റ് വച്ച രണ്ട് മാസത്തിൽ 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. ഉപയോഗം 240 യൂണിറ്റ് കടന്നുപോയാൽ സബ്സിഡി പുറത്താക്കുകയും ബിൽ തുക കൂടുകയും ചെയ്യും. ഇപ്പോഴത്തെ റീഡിങ് 60 ദിവസത്തിനുമുകളിൽ ആയതിനാൽ എന്തായാലും സബ്സിഡിക്ക് പുറത്ത് പോകും, തുക ഇരട്ടി ആവുകയും ചെയ്യും. എന്നാൽ 65 ഉം 70 ഉം ദിവസങ്ങളിലെ ഉപയോഗമനുസരിച്ച് ബില്ല് തയ്യാറാക്കിയാൽ സ്ലാബ് മാറി ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരും. രണ്ടു മാസത്തിൽ കൂടുതൽ ദിവസത്തെ റീഡിങ്ങ് വരുമ്പോൾ ആ റീഡിങ് രണ്ടുമാസത്തേക്ക് എന്ന നിലയ്ക്കാണ് ബില്ലിങ്ങിനുള്ള കമ്പ്യൂട്ടർ സോഫ്റ്റ്വെയർ കണക്കാക്കുന്നത്.ഇങ്ങനെ വരുന്ന റീഡിങ് രണ്ടുമാസത്തേക് എത്ര വരും എന്ന് കണക്കുകൂട്ടി ആ സ്ലാബിൽ ഉള്ള നിരക്കിൽ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുക ആണ് ശരിയായ രീതി. അങ്ങനെയല്ലാതെ വന്നാൽ യഥാർത്ഥത്തിൽ അടയ്ക്കേണ്ട തുകയെക്കാൾ കൂടുതലാണ് വരിക.
ബില്ലിൽ എന്തെങ്കിലും പിഴവ് തോന്നിയാൽ നേരിട്ട് കെസിബിൽ പരാതി നൽകാവുന്നതാണ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ബില്ല് തുക തവണകളായി അടക്കനുള്ള ഇളവ് കെഎസ്ഇബി നല്കിട്ടുണ്ട്.
വൈദുതി ബിൽ എങ്ങനെ കണ്ടെത്താം
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് തന്നെ നമ്മുടെ ബിൽ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം.
പുതിയ LCD മീറ്ററുകളിലാണെങ്കിൽ മീറ്ററിൽ സ്പർശിക്കാതെ തന്നെ ഏറ്റവും കൂടുതൽ സമയം കാണപ്പെടുന്ന റീഡിങ്ങ് അതിനോടു ചേർന്ന് KWH എന്നും ഉണ്ടാകും. പഴയ മീറ്ററുകളാണെങ്കിൽ നേരിട്ട് കാണുന്നതിൽ അവസാനത്തെ കളർ വ്യത്യാസമുള്ള അക്കം ഒഴിവാക്കിയാൽ കിട്ടുന്നതാണ് മീറ്റർ റീഡിങ്.
ഇപ്പൊ ഉള്ള മീറ്റർ റീഡിങിൽ നിന്ന് കഴിഞ്ഞ ബില്ലിൽ അവസാനമായി രേഖപെടുത്തിട്ടുള്ള മീറ്റർ റീഡിങ് കുറച്ചാൽ ഇത്തവണ ഉപയോഗിച്ച വൈദുതി യൂണിറ്റ് കിട്ടും.Security Deposit ന്റെ 6.5 ശതമാനം പലിശ കെഎസ്ഇബി കൺസ്യൂമർക്ക് നൽകുന്നതിനാൽ അത് അഡ്വാൻസായി കുറച്ചും പഴയ ബില്ലുകൾ എന്തെങ്കിലും അടക്കാനുണ്ടെങ്കിൽ അത് Arrear ആയി കൂട്ടിയും കിട്ടുന്ന Payable ആയ
തുകയാണ് ആകെ അടക്കേണ്ടത്(നമ്മുടെ കൈവശമുള്ള ബില്ലുകളിൽ ഇതെല്ലാം രേഖപെടുത്തിട്ടുണ്ടാവും).
ഇതിൽ എന്തെങ്കിലും വ്യത്യാസം കാണാനിടയായാൽ KSEB യുടെ കസ്റ്റമർ കെയർ നമ്പറായ 1912 ലോ സെക്ഷനിലെ ബില്ലിംഗ് വിഭാഗവുമായി ബദ്ധപ്പെട്ട് സംശയ ദൂരീകരണം നടത്തി നമ്മുടെ ഒരു പൈസ പോലും അനധികൃതമായി പോകുന്നില്ല എന്ന്ഉ റപ്പാക്കേണ്ടത് സ്വയം ഉത്തരവാദിത്വമായി ഏറ്റെടുക്കുക.
KSEB BILL CALCULATE എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ വൈദുതി ബിൽ തുക കണ്ടെത്താം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2