വിമാന യാത്രയ്ക്കിടയിൽ കൊറോണ ബാധിച്ചാൽ 1.3 കോടി രൂപ ചികിത്സ സഹായം പ്ര്യഖ്യാപിച്ച് “എമിറേറ്റ്സ്”


Spread the love

വിമാന യാത്രയ്ക്കിടെ കോവിഡ് രോഗ ബാധയുണ്ടാകുന്നവർക്ക് ചികിത്സാ ചിലവായി 1.3 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയർലൈൻസ്. അതായത്, എമിറേറ്റ്സ് എയർലൈനിൽ ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക. ഏതെങ്കിലും വിധത്തിൽ യാത്രയ്ക്കിടയിൽ കോവിഡ് ബാധ ഉണ്ടായാൽ 1,30,49,000 രൂപ വരെ മെഡിക്കൽ ചിലവിനുള്ള ഇൻഷുറൻസ് തുകയായി നൽകും. ഒപ്പം തന്നെ രോഗബാധ ഉണ്ടാകുന്നവർക്ക്, ക്വാറന്റൈൻ കാലയളവായ 14 ദിവസം, ഒരു ദിവസം 100 യൂറോ (ഏകദേശം 8600) യും നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തികച്ചും സൗജന്യമായാണ് ഈ സേവനം എമിറേറ്റ്സ് നൽകുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഏതു രാജ്യത്തേക്ക് ടിക്കറ്റ് എടുക്കുമ്പോഴും എയർലൈൻസ് നൽകും. മാത്രമല്ല, യാത്ര ചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ഈ സേവനം ലഭ്യമാകുക. കൂടാതെ യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്തെത്തി ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. അന്താരാഷ്ട്ര തലത്തിൽ, സർവ്വീസുകൾ പുനരാരംഭിക്കുന്നതനോടൊപ്പം, പരമാവധി യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്സ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

Read also: മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി ഒരു ലക്ഷം രൂപ പിഴ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close