
നയതന്ത്ര ചാനല്‍ വഴിയുളഅള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ വിവാദങ്ങള്‍ ഉയരുമ്ബോള്‍ ചോദ്യം ചെയ്തത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വത്തുവിവരം സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും മന്ത്രിയുടെ മൊഴികള്‍ തൃപ്തികരമാണെന്നും ഇനി മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും ഇ.ഡി വ്യക്തമാക്കി.
സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീല്‍ നല്‍കിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്ബാദിച്ചതായി കണ്ടെത്താനായില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. കെ.ടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.