പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്ക്…. കോടതി അലക്ഷ്യ നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി


Spread the love

കേന്ദ്രസര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം ഇറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനാണ് കേന്ദ്രത്തിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചത്. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനത്തെക്കുറിച്ച് പൊതുജനാഭിപ്രായം നല്‍കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന് നോട്ടീസ് അയക്കാനുള്ള കോടതി തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.
കരട് വിജ്ഞാപനത്തിനെതിരെ പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും കടുത്ത എതിര്‍പ്പാണുയര്‍ത്തിയിരിക്കുന്നത്. വ്യവസ്ഥകള്‍ നടപ്പായാല്‍ രാജ്യവ്യാപകമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം അനാവശ്യമാണെന്നും അന്തിമ വിജ്ഞാപനമായിട്ടില്ലെന്നുമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും അന്തിമ വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close