വിനോദ സഞ്ചരികളെ വരവേൽക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ


Spread the love

വിനോദ സഞ്ചരികളെ
വരവേൽക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ  വിനോദ സഞ്ചാരികളെ വരവേ ൽക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്
ഒരു വർഷത്തിലധികമായി വിനോദ സഞ്ചാരികൾക്കുമേൽ    ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
2020 മാർച്ചിൽ കോവിഡ്  വൈറസ് വ്യാപനം ആരംഭിച്ചതോടെ യൂറോപ്യൻ രാജ്യങ്ങൾ വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിരുന്നു.   ഇതോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണവർ.

ഏതൊരു രാജ്യത്തിന്റെയും മുഖ്യ വരുമാന മാർഗ്ഗങ്ങളിലൊന്നാണല്ലോ ടൂറിസം മേഖല. അത്കൊണ്ട് തന്നെ വൈറസ് വ്യാപനത്തെ തുടർന്ന്   സഞ്ചാരികളുടെ വരവ് നിലച്ചതോടെ യൂറോപ്പ്യൻ രാജ്യങ്ങളുടെ ടൂറിസത്തെയും സാമ്പത്തിക മേഖലയ്ക്കും  വലിയ തോതിൽ  കോട്ടം തട്ടി. എന്നാലിപ്പോൾ
കൂടുതൽ സജ്ജീകരണങ്ങളോടെ  നഷ്ടപ്പെട്ട വരുമാനവും ടൂറിസവും  തിരിച്ചു പിടിക്കാനൊരുങ്ങുകയാണവർ.

വിനോദ സഞ്ചാരികൾക്കായി  തങ്ങളുടെ രാജ്യം തുറന്ന് കൊടുത്തുവെങ്കിലും, നിരവധി നിബന്ധനകളാണ് അധികാരികൾ സഞ്ചാരികൾക്ക് മുന്നിൽ വെയ്ക്കുന്നത്. വിനോദ സഞ്ചാരത്തിന് എത്തുന്ന വ്യക്തി നിർബന്ധമായും  യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്‌സിനുകളിൽ ഒന്ന്  എടുത്തിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അസ്ട്രാസെനക്ക (AstraZenaca), ഫൈസർ (Pfiser), മോഡേർന (Moderna), ജോൺസൻ & ജോൺസൺ (Jhonson &Jhonson) എന്നിവ ആണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ. ഇതിൽ ഏതെങ്കിലും ഒരു വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്ക്, ആ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യഥേഷ്ടം വിനോദ സഞ്ചാരത്തിന് ഫ്രാൻസിലേക്ക് മറ്റു നടപടികൾ സ്വീകരിച്ചു പോകാവുന്നതാണ്. എന്നാൽ  ഗ്രീൻ ലിസ്റ്റിൽപെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത പി. സി. ആർ നെഗറ്റിവ് ടെസ്റ്റ്‌ റിപ്പോർട്ടോ, അല്ലെങ്കിൽ 48 മണിക്കൂറിൽ കുറവ് ദൈർഘ്യം ഇല്ലാത്ത ആന്റിജൻ നെഗറ്റിവ് ടെസ്റ്റ്‌ റിപ്പോർട്ടോ കൈവശം ഉണ്ടായിരിക്കണം. കൂടെ ഉള്ള മാതാ- പിതാക്കൾക്ക് ടെസ്റ്റ്‌ റിപ്പോർട്ട് നെഗറ്റിവ് ആണ് എങ്കിൽ 11 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് ടെസ്റ്റ്‌ റിപ്പോർട്ട് ആവശ്യമില്ല. എന്നാൽ നിലവിൽ കോവിഡ് വ്യാപനം തീവ്രമായി നിൽക്കുന്ന ഇന്ത്യ, ദക്ഷിണ ആഫ്രിക്ക, ബ്രസീൽ മുതലായ 16ഓളം രാജ്യങ്ങളുടെ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ ടൂറിസത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യമാണ് സ്പെയിൻ. വളരെ  വലിയ  വരുമാനമാണ് ഓരോ വർഷവും ടൂറിസത്തിൽ നിന്നും ഇവർ നേടികൊണ്ടിരുന്നത്.
എന്നാൽ കോവിഡ് മൂലം യൂറോപ്യൻ രാജ്യങ്ങൾ വിനോദ   സഞ്ചാരികളെ വിലക്കിയതോടെ സ്പെയിനിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും കോട്ടം തട്ടി. കഴിഞ്ഞ ഒരുവർഷത്തിനിടെ  സ്പെയിന് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത് . എന്നാൽ ഇപ്പോൾ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ സ്പെയിനും തങ്ങളുടെ രാജ്യം വിനോദ സഞ്ചാരികൾക്ക്  മുന്നിൽ  തുറന്നിരിക്കുകയാണ്.  ഫ്രാൻസിനെ പോലെ തന്നെ സ്പെയിനും യാത്രക്കാർക്ക് മുന്നിൽ ചില നിബന്ധനകൾ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കക്കാർക്കും, മറ്റു രാജ്യങ്ങളിലുള്ളവർക്കും യു. എസ് അതോറിറ്റി യുടെ ഇംഗ്ലീഷിൽ ഉള്ള വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്‌. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്‌സിനുകൾ കൂടാതെ ലോക ആരോഗ്യ സംഘടന അംഗീകാരം നൽകിയ ചൈനയുടെ വാക്‌സിനുകൾ എടുത്തിട്ടുള്ളവർക്കും സ്പെയിനിലേക്ക് വിനോദ സഞ്ചാരത്തിന് പോകാവുന്നതാണ്. കൂടാതെ യാത്രയ്ക്ക് 2 ആഴ്ച മുൻപേ  മൊത്തം കോഴ്സ് വാക്‌സിൻ എടുത്തതിന്റെ തെളിവ്
കൈവശം വയ്ക്കേണ്ടതാണ്. എന്നാൽ ഇന്ത്യ, ബ്രസീൽ, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോഴും  വിലക്ക് തുടരുന്നുണ്ട്.  റിസ്ക് കുറഞ്ഞ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹെൽത്ത്‌ കാർഡ് ഇല്ലാതെ തന്നെ  പ്രവേശിക്കാനുള്ള അനുമതിയുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റൊ, അടുത്തിടെ കോവിഡ് മുക്തൻ ആയ സർട്ടിഫിക്കറ്റൊ, അതുമല്ല എങ്കിൽ 48 മണിക്കൂറിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത ആന്റിജൻ അഥവാ പി. സി. ആർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റൊ കൈവശം വെയ്ക്കേണ്ടതാണ്.
ബ്രിട്ടനിൽ വിനോദ സഞ്ചാരത്തിന് എത്തുന്നവർ  10 ദിവസത്തേയ്ക്ക് അവിടെ ക്വാറന്റൈനിൽ ഇരിക്കേണ്ടതുണ്ട് .

അതേസമയം
വിനോദ സഞ്ചാരം പുനരാരംഭിക്കുവാൻ യു. കെ, യു. എസ് എയർ ലൈനുകളും എയർ പോർട്ട് ഓപ്പറേറ്റർമാരും ഒരു ട്രാവൽ കോറിഡോർ ആവശ്യപ്പെടുന്നുണ്ട്.
ഈ ആഴ്ച ഇംഗ്ലണ്ടിൽ നടക്കുന്ന ജി -7 ഉച്ചകോടിയിൽ
യു. കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ   ഈ വിഷയം യു. എസ് പ്രസിഡന്റ്‌ ജോ ബൈഡനും ആയി ചർച്ച ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ യു. എസ് ലേക്കും യു. കെയിലേക്കും പോയവരും,  മടങ്ങി വരുന്നവരും കോവിഡ് 19ന് എതിരായ മുൻ കരുതലുകൾ എടുക്കേണ്ടതാണ്. ഇവർ തിരിച്ചു അതാത് സ്ഥലങ്ങളിൽ എത്തുമ്പോൾ ക്വാറന്റൈനിൽ ഇരുന്നു തങ്ങൾ രോഗ ബാധിതർ അല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

27 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയനിൽ പ്രത്യേകം അതിർത്തിപരമായ  നിബന്ധനകൾ  ഇല്ലെങ്കിലും  സഞ്ചരികൾക്ക് 48 മണിക്കൂറിൽ കൂടാത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റൊ, കോവിഡ് മുക്ത  സർട്ടിഫിക്കറ്റൊ  
കൈവശമുണ്ടെങ്കിൽ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്നവർക്ക് ഡിജിറ്റൽ ട്രാവൽ പാസ്സ് മൂലം ഈ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാവുന്നതാണ്. മാസങ്ങളായി ഇവിടെ ഈ രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ പാസ്സ് കൈവശം ഉള്ളവർക്ക് മറ്റു പ്രത്യേക ടെസ്റ്റുകളോ, ക്വാറന്റൈനോ ആവശ്യമല്ല. സ്പെയിൻ, ജർമ്മനി, ബൾഗേറിയ മുതലായ യൂറോപ്യൻ രാജ്യങ്ങളും ഇതേ രീതി പിൻതുടരുന്നുണ്ട്. ജൂലൈ 1 ഓട് കൂടി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഇതേ രീതി പിൻ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ടൂറിസവും, അത് വഴി  വരുമാനവും തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close