
ന്യൂഡൽഹി:തൊഴിലാളികളുടെ ഇ.പി.എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിർദ്ദേശം മൂന്നു മാസത്തേക്ക് കൂടി നീട്ടി വയ്ക്കാൻ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തീരുമാനിച്ചു. ജൂൺ ഒന്നു മുതൽ നടപ്പാക്കാനിരുന്ന തീരുമാനം കൊവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കണമെന്ന് ബി.എം.എസ് തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാറിന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നടപടി.
സെപ്റ്റംബർ ഒന്നിനകം യു.എ.എൻ. ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. ഇവർക്ക് പിന്നീട് വൻതുക പിഴ നൽകേണ്ടിവരും.