കടൽ കടന്ന് കേരളത്തിൽ എത്തിയ രുചികൾ


Spread the love

ഭക്ഷണം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മുഖചിത്രം ആണെന്ന് പറയാം. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളെ കൂടി നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. മലയാളിക്ക് പ്രിയങ്കരമായ കുറച്ചധികം യൂറോപ്യൻ വിഭവങ്ങളുണ്ട്. പിസ്സയും സോസേജും അടക്കമുള്ള ഒരുപാട് വിഭവങ്ങൾ ലോകത്തിന്റെ രുചിക്കൂട്ടിലേക്ക് യൂറോപ്പ് സംഭാവന നൽകിയിട്ടുണ്ട്.

സോസേജ് 

 ഭക്ഷണപ്രിയരായ മലയാളികൾ എപ്പോഴും വ്യത്യസ്ത രുചികൾ തേടുന്നവരാണ്. അതുകൊണ്ട് തന്നെ യൂറോപ്യൻ ഭക്ഷണങ്ങൾ മലയാളിക്കും ഇന്ന് ഏറെ സുപരിചിതമാണ്. യൂറോപ്പിലെ എല്ലാവിധ ജനങ്ങളുടെയും ഇഷ്ടഭക്ഷണമാണ് സോസേജ്. പോർക്ക്, ബീഫ്, ചിക്കൻ പോലുള്ള  മാംസങ്ങൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. അരച്ചെടുത്ത മാംസത്തിൽ ഉപ്പും എരിവും ഒക്കെ ചേർത്തെടുത്ത ശേഷം സെല്ലുലോസ് നിർമിതമായ പ്രകൃതിദത്ത ട്യൂബിന് ഉള്ളിലാക്കിയ ശേഷം ഫ്രോസൺ രൂപത്തിലാണ് ഇവ വിപണിയിൽ എത്തിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും ഇന്ന് ഫ്രോസൺ സോസേജ് ലഭ്യമാണ്. ഏറെ ആരോഗ്യകരമായ ഇവ, മാംസം കഴിക്കാൻ വിമുഖത കാണിക്കുന്ന കുട്ടികളുടെ പോലും പ്രിയ വിഭവമാണ്. 

സ്റ്റീക്ക്  

മലയാളിക്ക് ഏറെ പരിചിതമായ മറ്റൊരു യൂറോപ്യൻ വിഭവമാണ് ‘സ്റ്റീക്ക്’. ബീഫ്‌, ചിക്കൻ, മട്ടൺ തുടങ്ങി വ്യത്യസ്ത തരം സ്റ്റീക്സ്‌ ഉണ്ടെന്നാലും ബീഫ്‌ സ്റ്റീക്ക് തന്നെയാണ് കേമൻ, പരന്ന വലിയ കഷ്ണങ്ങൾ ആയി മുറിച്ചെടുത്ത മാംസം കത്തി ഉപയോഗിച്ച് നേർത്തു വരിയുന്നു. പിന്നീട് ഇവയിൽ ആവശ്യമായ ചേരുവകൾ പുരട്ടി തീയിൽ ചുട്ടെടുക്കുന്നു. അധികം വേവിച്ചു മാംസത്തിന്റെ സ്വാഭാവിക ഗുണം നഷ്ടപ്പെടുത്താതിനാൽ ഡയറ്റ് ചെയ്യുന്നവർ ഏറെയും ഉപയോഗിക്കുന്ന ഒരു മാംസ വിഭവമാണിത്. ബീഫ്‌ സ്റ്റീക്ക് വില്പനയ്ക്ക് വേണ്ടി മാത്രമുള്ള ഷോപ്പുകൾ ഇന്ന് കേരളത്തിലുണ്ട്. 

ബേക്കൺ 

പ്രസിദ്ധമായ മറ്റൊരു യൂറോപ്യൻ വിഭവമാണ് ബേക്കൺ, സാധാരണയായി ഉപ്പ് വിതറി ഈർപ്പം നീക്കം ചെയ്ത പന്നിയിറച്ചി ആണ് ബേക്കൺ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഫ്രൈ ചെയ്തും, ക്ലബ്ബ് സാൻവിച്ച് പോലുള്ള വിഭവങ്ങൾക്കൊപ്പം സൈഡ് ഡിഷ്‌ ആയും ഇവ കഴിക്കുന്നു. എന്നാൽ പോർക്ക്‌ നിഷിദ്ധമായ ജനതയ്ക്ക് സ്വീകാര്യം വെജിറ്റബിൾ ബേക്കണും, ടർക്കി ബേക്കണും ആണ്. ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്.

ഡോൾമ

നമ്മളിൽ കുറച്ചുപേരെങ്കിലും രുചിച്ചിട്ടുള്ള ഒരു അർമേനിയൻ വിഭവമാണ് ആണ് ഡോൾമ. ചോറും ഇറച്ചിയും മിക്സ് ചെയ്ത് അതിനുചുറ്റും ക്യാബേജ് ലീവ്സ്‌ വച്ചു പൊതിഞ്ഞ് ഒലിവ് എണ്ണയിൽ വേവിച്ചെടുക്കുന്ന ഇതിൻറെ സ്വാദ് വേറെ തന്നെയാണ്. മീറ്റ് ഡോൾമ ടാഹിനി സോസിനൊപ്പം ചൂടോടെ ആണ് വിളമ്പുന്നത്. യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഒരു ഭക്ഷണ വിഭവം  കൂടിയാണ് ഡോൾമ. 

പ്ലോവ് 

ഏറെക്കുറെ പുലാവിനോട് സാദൃശ്യമുള്ള ഒരു യൂറോപ്യൻ വിഭവമാണ് പ്ലോവ്. സഞ്ചാരികളിലൂടെ ഒരുപാട് രാജ്യങ്ങളിൽ എത്തപ്പെട്ട ഒരു രുചിക്കൂട്ട് ആണിത്. ചോറിനൊപ്പം കുങ്കുമപ്പൂവും, ഡ്രൈ ഫ്രൂട്ട്സും, ഇറച്ചിയും ചേർത്ത് വിളമ്പുന്ന ഇവ പോഷക സമൃദ്ധവുമാണ്. റഷ്യൻ ജനതയുടെ പ്രിയ ഭക്ഷണം ആയ പ്ലോവ് ഇന്ന് ധാരാളം മലയാളികളുടെയും പ്രിയ ഭക്ഷണമായി മാറി കഴിഞ്ഞു.

ബെൽജിയം വാഫിൾസ് 

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു യൂറോപ്യൻ വിഭവമാണ് ബെൽജിയം വാഫിൾസ്‌. ബെൽജിയത്തിലെ വാഫിൾസിനോട് പകരം വയ്ക്കാനാകുന്ന ഒരു വിഭവം ഇത് വരെയും കണ്ടെത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ബെൽജിയം ചോക്ലേറ്റും, ബിയറും, വിപ്പിംഗ് ക്രീമും, ബെറീസും ഒക്കെ ഉപയോഗിച്ചു ചതുരാകൃതിയിൽ ഉണ്ടാക്കുന്ന ഈ വിഭവം ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.

ഇത്തരത്തിൽ ഒട്ടനവധി വിഭവങ്ങളാണ് കടൽ കടന്ന് മലയാളികളുടെ തീൻ മേശയിൽ എത്തിയത്. വളരെ സ്വീകാര്യത ലഭിച്ച ഇത്തരം യൂറോപ്യൻ വിഭവങ്ങൾ വിൽക്കുന്നതിന് വേണ്ടി മാത്രമുള്ള റസ്റ്റോറന്റുകൾ ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്. വളരെ അധികം ആരോഗ്യപ്രദമായ ഭക്ഷണശൈലി ആണ് യൂറോപ്പ് ജനതയുടേത് ഇത് തന്നെയാണ് യൂറോപ്യൻ വിഭവങ്ങൾക്ക് മലയാളികൾക്ക് ഇടയിൽ ഇത്രയും സ്വീകാര്യത ലഭിക്കുവാനുള്ള കാരണവും.

Read also : ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണി കേരളത്തിൽ 

ഈ അറിവ് നിങ്ങൾക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്‌സ്‌പോസ്‌ കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close