ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗതയുള്ള ഇ.വി ചാർജർ ഇനി കേരളത്തിൽ.


Spread the love

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇ.വി ചാർജർ പുറത്തിറക്കിയിരിക്കുകയാണ് കിയ. കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ കേരളത്തിലെ കൊച്ചിയിലാണ് ഇലക്ട്രിക് വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജർ സ്ഥാപിച്ചിരിക്കുന്നത്. 240 kWh ഡി.സിയിൽ പ്രവർത്തിക്കുന്ന ഈ ഫാസ്റ്റ് ചാർജിങ് പോർട്ട്‌ കിയയുടെ കൊച്ചി ഡീലർഷിപ്പ് ഷോറൂമായ  ഇഞ്ചിയോൺ കിയയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2020 ൽ ഇന്ത്യയിൽ ആദ്യമായി വാഹനങ്ങൾ പുറത്തിറക്കിയ കമ്പനി ഈ വർഷമാണ് ഇലക്ട്രിക് വാഹന രംഗത്ത് കാലെടുത്തുവെക്കുന്നത്. കിയയുടെ   ഇലക്ട്രിക് വാഹനങ്ങൾക്ക്‌ ചുരുങ്ങിയ കാലംകൊണ്ട്‌ തന്നെ വാഹന പ്രേമികൾക്കിടയിൽ ശ്രദ്ധ പിടിച്ച് എടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പാദത്തിൽ നൂറിൽ കൂടുതൽ ഇലക്ട്രിക് കാറുകൾ വിറ്റഴിക്കാനും കിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തുടനീളം ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കിയ ഉള്ളത്. ഇത് വഴി നിലവിലുള്ള ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനും കൂടുതൽ പേരെ കിയയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകൃഷ്ടരാക്കാനും കഴിയും. ഇന്ത്യയിലെ കിയയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ.വി 6 കഴിഞ്ഞ ജൂൺ മാസമാണ് പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് കിയ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വാഹനനിരയിൽ കിയ പുറത്തിറക്കിയ സോണറ്റ്, കാരെൻസ്‌  സെൽടോസ് തുടങ്ങിയ മോഡലുകൾ രണ്ട് ലക്ഷം യൂണിറ്റുകളോളം പുറത്തിറങ്ങിയിട്ടുണ്ട്. കിയയുടെ ഈ വാഹനങ്ങൾക്ക്‌ ലഭിച്ച പിൻതുണ ഇലക്ട്രിക് വാഹനങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്.

കിയയുടെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ആണെങ്കിലും മറ്റ് കമ്പനികളുടെ വാഹനങ്ങൾ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഇഞ്ചിയോൺ കിയ ഒരുക്കിയിട്ടുണ്ട്. ഇ.വി കാറുകളുടെ ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നൽകിവരുന്ന ടാറ്റ പവറിന്റെ അപ്പ് വഴിയാണ് ചാർജിങിന്റെ പേയ്‌മെന്റ് നൽകാൻ സാധിക്കുക. കൊച്ചിയിൽ ചാർജിങ് സ്റ്റേഷൻ ഒരുക്കുന്നതിന് തൊട്ട് മുന്നെയാണ് ഗർഗവോനിൽ 150kwh ഡി.സിയിൽ പ്രവർത്തിക്കുന്ന ചാർജിങ് യൂണിറ്റ് കിയ സ്ഥാപിച്ചത്.

English summary :- fastest electric vehicle charging unit in india. Kochi set for fast kia charging unit.

Read also ഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close