സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകൾ ഇനി ഇന്ത്യയിലും..


Spread the love

വാഹനപെരുപ്പം മൂലം അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മലിനീകരണം കുറക്കുന്നതിനായി കേന്ദ്രസർക്കാർ ഒട്ടനവധി പദ്ധതികളാണ് ദിവസവും അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്.  അവയിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിതരണത്തിനായി കേന്ദ്രസർക്കാരിൽ നിന്നുള്ള പിന്തുണ. പക്ഷെ ഇത്തരം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങുമായി ബന്ധപ്പെട്ട് കുറച്ചധികം പ്രശ്നങ്ങൾ ഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്നുണ്ട്. വേണ്ടത്ര ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതക്കുറവും ഫുൾ ചാർജിന് വേണ്ടിയെടുക്കുന്ന അധിക സമയവുമൊക്കെയാണ് ഇത്തരം വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്നും പലരെയും പിന്നോട്ടടിപ്പിക്കാൻ കാരണമാകുന്നത്.  ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന ഈ ന്യൂനതകൾ പരിഹരിക്കാനായി കേന്ദ്രസർക്കാർ പുതിയ വഴികളും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ ഓടികൊണ്ടിരിക്കുമ്പോൾ തന്നെ ചാർജിങ് സാധ്യമാക്കുന്ന ഇലക്ട്രിക് ഹൈവേകൾ രാജ്യത്തെമ്പാടും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോഴുള്ളത്. ഇന്റോ  അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് നടത്തിയ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായ നിതിൻ ഗഡ്ഖരി ഇലക്ട്രിക് ഹൈവേകളെ കുറിച്ച് പരാമർശിച്ചത്.

ഇലക്ട്രിക് ഹൈവേകൾ എന്നാൽ ഹൈ വോൾടേജ് വൈദ്യുതിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന ഒരു പ്രേത്യേകതരം റോഡാണ്. റോഡുകൾക്ക്‌ മുകളിലായി വൈദ്യുത ലൈനുകൾ ഉപയോഗിച്ചോ, സൂര്യനിൽ നിന്നുള്ള ഊർജം നേരിട്ട് ശേഖരിച്ചോ ആണ് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ആവിശ്യമായുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. നമ്മുടെ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം റോഡുകൾ വികസിപ്പിക്കാൻ പോകുന്നത്. പൂർണ്ണമായും സൗരോർജം ഉപയോഗിച്ച് കൊണ്ടാണ് ഇന്ത്യയിൽ ഇലക്ട്രിക് ഹൈവേകൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നത്. അതുകൊണ്ട്  തന്നെ വലിയ ഇലക്ട്രിക് വാഹനങ്ങളായ ട്രക്ക്‌, ബസ് തുടങ്ങിയവയൊക്കെ ചാർജ് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ രീതിയായിരിക്കും ഇത്. കൂടാതെ, സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വാഹനങ്ങളുടെ ഡിസ്റ്റൻസ് റേഞ്ച് വർദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും. ധാരാളം ഇലക്ട്രിക് എനർജി ആവിശ്യമായി വരുന്ന ഇലക്ട്രിക് കാറുകൾക്കും ഇത്തരം ഹൈവേകൾ ഗുണം ചെയ്യും. വയർലെസ്സ് ചാർജിങ്‌ സംവിധാനമുള്ള ബാറ്ററികൾ ഘടിപ്പിച്ചിട്ടുള്ള ഏത് വാഹനത്തിലേക്കും ഇലക്ട്രിക് ഹൈവേകൾ വഴി വൈദ്യുതി കടത്തിവിടാൻ സാധിക്കും. പദ്ധതിയുടെ ആരംഭഘട്ടം ഡെൽഹി – മുംബൈ എക്സ്പ്രസ്സ്‌വേയിലായിരിക്കും നടത്തുക. 1300 കിലോമീറ്ററോളം ദൈർഖ്യമുള്ള ഈ എക്സ്പ്രസ്സ്‌വേയിൽ ഒരു ലൈൻ ഇലക്ട്രിക് ലൈനായി പ്രേത്യേകം രൂപകൽപന ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

പല വികസിത രാജ്യങ്ങളും ഇത്തരം ഇലക്ട്രിക് ഹൈവേകൾ വികസിപ്പിച്ചെടുത്തിയിട്ടുണ്ട്. സ്വീഡൻ, സൗത്ത് കൊറിയ, ജർമ്മനി, ഇറ്റലി എന്നിങ്ങനെയുള്ള രാജ്യങ്ങളിലെല്ലാം സോളാർ എനർജി ഉപയോഗിച്ചാണ് ഇലക്ട്രിക് ഹൈവേകൾ പ്രവർത്തിക്കുന്നത്. മറ്റുള്ള മാർഗങ്ങളെക്കാളും ചെലവ് കുറവാണ് എന്നതാണ് സോളാർ എനർജി ഇത്തരം ആവിശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കാനുള്ള പ്രാധാന കാരണം. ഈ രാജ്യങ്ങളിലെല്ലാം ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് സോളാർ ടെക്‌നിഷ്യൻമാർക്ക് അന്ന് ലഭിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കാൻ സാധ്യതയുണ്ട്. രാജ്യവ്യാപകമായുള്ള ശൃംഖലയായതിനാൽ ഇവിടങ്ങളിളൊക്കെ ഒട്ടനവധി തൊഴിലവസരങ്ങൾ സോളാറുമായി ബന്ധപ്പെട്ട ട്രെയിനിങ്ങുകൾ പൂർത്തിയാക്കിയവർക്ക് ലഭിക്കും. അധികം വൈകാതെ തന്നെ ഇന്ത്യയിലും പദ്ധതി നടപ്പിലാവും. അതുവഴി നമ്മുടെ രാജ്യത്തും സോളാർ ടെക്‌നിഷ്യൻമാർക്ക് മികച്ച അവസരങ്ങൾ ലഭിച്ച് തുടങ്ങും. ഉയർന്ന സാങ്കേതിക വിദ്യാഭ്യാസം വേണ്ടിവരുന്ന മേഖല ആയതിനാൽ തന്നെ ഇത്തരം ജോലികളിൽ പ്രവേശിക്കാൻ മികച്ച ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നും ട്രെയിനിങ് നേടേണ്ട ആവിശ്യമുണ്ട്.

സോളാറുമായി ബന്ധപ്പെട്ട് വിവിധതരം  പദ്ധതികൾ ഇന്ന് രാജ്യമെമ്പാടും ഉണ്ടാകുന്നുണ്ട്. ഇത് സോളാർ പവർ സിസ്റ്റം ടെക്നീഷ്യന്മാർക്കും, എൻജിനിയർമാർക്കും മെച്ചപ്പെട്ട ജോലികൾ കരസ്ഥമാക്കാൻ സഹായകമാകുന്നുമുണ്ട്. ലോകത്തുള്ള എല്ലാ  വികസിത രാജ്യങ്ങളിലും വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു മേഖലയായിരിക്കും സോളാർ എന്ന് പല പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. S.S.L.C, മുതൽ എൻജിനീയറിങ് വരെ പഠിച്ച ഏതൊരാൾക്കും അനായാസം പഠിക്കാവുന്ന ഒരു ഷോർട്ട് ടെർമ് ജോബ് ട്രെയിനിങ് കോഴ്‌സാണ് സോളാർ പവർ ട്രെയിനിങ്. സോളാർ പവർ മേഖലയിൽ ട്രെയിനിങ് നൽകുന്നതോടൊപ്പം 100% പ്ലേസ്മെൻറ്റും ഉറപ്പ് നൽകുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് I.A.S.E. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ വെബ്സൈറ്റായ www.iasetraining.org സന്ദർശിക്കുക. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപ്പെടുക http://wa.me/917025570055

English summary :- electric highways from solar energy will be introduced in india soon.

Read also പവഗാഡ സോളാർ പാർക്ക്‌ : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രൊജക്റ്റ്. മേഖലയിലെ തൊഴിലവസരങ്ങൾ.

യൂറോപ്പ്യൻ രാജ്യമായ പോളണ്ടിൽ സെറ്റിലാവാൻ ആഗ്രഹമുണ്ടോ ? പോളണ്ടിലെ തൊഴിൽ മേഖലകളെ കുറിച്ച് കൂടുതലറിയാം…

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close