ഇന്ത്യയിൽ ഇലക്ട്രിക് വാഹനമേഖലയിൽ പുത്തനുണർവ്  


Spread the love

 

ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൻെറ  ഒരു വലിയ കേന്ദ്രമാകാൻ പോവുകയാണ് ഇന്ത്യ. ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈൽ കമ്പനികൾ ഇലക്ട്രിക് വാഹന മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്.  പ്രധാനപ്പെട്ട ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ടാറ്റ മോട്ടോഴ്സ് 15000 കോടി രൂപയാണ് ഇലക്ട്രിക് വാഹന മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. മാരുതി സുസുക്കി 10440 കോടി രൂപയും ഹ്യുണ്ടായ് 4000 കോടി രൂപയും മഹീന്ദ്ര 3000 കോടി രൂപയുമാണ് നിലവിൽ നിക്ഷേപിച്ചിരിക്കുന്നത്. ബാറ്ററി സാങ്കേതികവിദ്യ, പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം, മെയിന്റനൻസ്, ഗ്രിഡ് വർക്കുകൾ എന്നിവയ്ക്ക് വേണ്ടിയും കമ്പനികൾ വലിയ തുക നീക്കിവെക്കുന്നുണ്ട്.    കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ജീവനക്കാരുടെ എണ്ണത്തിൽ ശരാശരി 108 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. ഹ്രസ്വകാലത്തെ കണക്കെടുക്കുകയാണെങ്കിൽ, ഒരു വർഷവും 6 മാസവും യഥാക്രമം 35 ശതമാനത്തിൻെറയും 13 ശതമാനത്തിൻെറയും വർധനവാണ് ഉണ്ടായത്,” റിപ്പോർട്ടിൽ പറയുന്നു.

FAME സ്കീമിന്റെ രണ്ടാം ഘട്ടത്തിന് കീഴിൽ, കഴിഞ്ഞ വർഷം നവംബർ 25 വരെ, 1,65,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ഡിമാൻഡ് ഇൻസെന്റീവോടെ സ്പോൺസർ ചെയ്തിട്ടുണ്ട്. ഏകദേശം 5.64 ബില്യൺ രൂപയാണ് ഇതിന് ചെലവ് വരുന്നത്. 6,315 ഇലക്‌ട്രിക് ബസുകൾക്കും, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 68 നഗരങ്ങളിൽ 5 ബില്യൺ രൂപയുടെ 2,877 ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കും അനുമതി ആയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കൂടുതൽ ചാർജ്ജിങ് സ്റ്റേഷനുകളുടെ നി‍ർമ്മാണത്തിനൊപ്പം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളിലും സ‍ർക്കാർ കാര്യമായി ഇടപെടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ എടുത്ത നയങ്ങളാണ് ഈ മേഖലയിലെ പുത്തനുണർവിന് കാരണമായതെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

 

 

Read also… സോഷ്യൽ മീഡിയ അക്കൌണ്ടുകൾ മാൽവെയർ ആക്രമണങ്ങൾക്ക്  ഇരയാകുന്നു

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close