കുഞ്ഞൻ നാനോയേക്കാൾ ചെറിയ ഇലക്ട്രിക് കാറുമായി വുലിങ് മോട്ടോർസ്.


Spread the love

ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വുലിങ് മോട്ടോർസ് തങ്ങളുടെ പുതിയ പ്രൊജക്റ്റായി ഒരു ചെറിയ ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ നിരത്തുകളിൽ പതിറ്റാണ്ടുകളായി പാഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞൻ ടാറ്റാ നാനോയെക്കാൾ ചെറുതാണ് വുലിങ്ങിന്റെ പുതിയ മോഡൽ ഇ.വി. ചെറുതാണെങ്കിലും നാല്പതു ഹോഴ്സ് പവറിൽ പ്രവർത്തിക്കാൻ വുലിങ്ങിന്റെ ഇലക്ട്രിക് കാറിനെ കൊണ്ട് പറ്റും. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച പുതിയ ഇ.വി  അതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ കൊണ്ടും ഇലക്ട്രിക് പവർ കൊണ്ടും ഇതിനകം പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.

  എസ്.എ.ഐ.സി ജി.എം എന്ന ചൈനീസ് മോട്ടോർ വാഹന കമ്പനിയും വുലിങ്ങും ചേർന്നു കൊണ്ടാണ്   മിനി ഇ.വി എന്ന ചെറിയ ഇലക്ട്രിക് റൺ എബൗട്ട് വാഹനം നിർമ്മിക്കുന്നത്. ആഗോള മാർക്കറ്റിൽ വുലിങ് ഇ.വി എന്നാണ് പുതിയ മോഡലിന് കമ്പനി പേരിട്ടിരിക്കുന്നത്. വെസ്റ്റ് ജാവയിലെ ബെക്കാസി  സികരംഗ് പ്ലാന്റിലാണ് വുലിങ് ഇ.വി നിർമ്മിക്കുന്നത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഡ്രൈവര്‍ അസ്സിസ്റ്റിങ്  സിസ്റ്റം, പാര്‍ക്ക് അസിസ്റ്റ്, വോയ്‌സ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ വാഹനത്തിൽ ഉൾപെടുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

  പുതിയ വുലിങ് ഇ.വി രൂപകൽപന ചെയ്ത രീതിയും വളരെ ശ്രെദ്ധേയമാണ്. വലിയ എയറോഡൈനാമിക് വിൻഡ്‌ഷീൽഡുള്ള സിംഗിൾ ബോക്സ്‌ ഷില്ലോറ്റും ചെറിയ ഒരു ബോണറ്റും അടങ്ങിയ മുൻഭാഗം വാഹനത്തിനു കൂടുതൽ പകിട്ട് നൽകുന്നുണ്ട്. ഇരു വശത്തുമുള്ള സൈഡ് വ്യൂ മിററുകൾക്ക് താഴെയായി   നീളൻ എൽ.ഇ.ഡി സ്ട്രിപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്. മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വുലിങ് ഇ.വി പ്രധാനമായും രണ്ട് സീറ്റിംഗ് ലേയൗട്ടുകളിൽ  പുറത്തിറങ്ങാനാണ് സാധ്യത. 2,599 എം.എം അഥവാ 102 ഇഞ്ച് നീളമുള്ള രണ്ട് സീറ്റർ ട്രിമ്മും 2,974 എംഎം അഥവാ 117 ഇഞ്ച്  നീളമുള്ള നാല് സീറ്റ് ട്രിമ്മുമാണ് കമ്പനി പുറത്തിറക്കുക. ഈ രണ്ട് മോഡലിനും ഒരേ മോട്ടോറാണ് ഘടിപ്പിക്കുക. അധികം വൈകാതെ തന്നെ വുലിങ് ഇ.വി ഇന്ത്യൻ നിരത്തുകളിൽ എത്തും എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

English summary:- Chinese wuling ev will release on indonesia. Size will Smaller than tata nano

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close