ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി മുതൽ ശബ്ദം വേണമെന്ന് സർക്കാർ നിർദ്ദേശം.


Spread the love

ഇന്ത്യൻ നിരത്തുകളിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ പൂർണമായും നിശബ്ദമാവരുതെന്ന് സർക്കാർ. കേന്ദ്ര ഗവൺമെന്റിന്റെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് കമ്മിറ്റി (എ.ഐ.എസ്‌.സി) നിർദ്ദേശിച്ച പുതിയ മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ഇലക്ട്രിക് കാറുകളും ഏതെങ്കിലും തരത്തിലുള്ള ശബ്ദം പുറത്തുവിടണം. കാൽനടയാത്രക്കാർക്കും വാഹനത്തിനു സമീപം നിൽക്കുന്ന ആളുകൾക്കും മുന്നറിയിപ്പ് നൽകുന്നതിനാണ് പ്രകൃതിദത്തമായോ കൃത്രിമമായോ ഒരുതരം ശബ്ദം ഇനി മുതൽ വാഹനം പുറപ്പെടുവിക്കേണ്ടത്. പാസഞ്ചർ കാറുകൾക്കും ചരക്ക് വാഹനങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ഒരുപോലെ ബാധകമാണ്. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ്‌ 1989 ൽ ഈ നയങ്ങൾ ഉൾപെടുത്താൻ തീരുമാനമായിട്ടുണ്ട്.

തിരക്കേറിയ നിരത്തുകളിൽ നിശബ്ദമായി കടന്നു പോകുന്ന ഇലക്ട്രിക് കാറുകൾ പലപോഴും സാരമായ  അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. റോഡിന്റെ രണ്ട് വശങ്ങളിലൂടെയും കാൽനടയായി യാത്ര ചെയ്യുന്ന മനുഷ്യരെയാണ് ഇത്തരം അപകടങ്ങൾ കൂടുതലും ബുദ്ധിമുട്ടിക്കാറുള്ളത്. പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന കാറുകൾ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നത് നിഷ്പ്രയാസം അറിയാൻ കാൽനടയാത്രക്കാർക്ക് സാധിക്കും. ഇന്ത്യയിൽ അവതരിപ്പിച്ച ചില ഇലക്ട്രിക് ബൈക്കുകൾക്ക് മോട്ടോർ വാഹനങ്ങളുടേതിന് സമാനമായ ശബ്ദം പുറത്തുവിടുന്ന സ്‌പീക്കറുകൾ ഉണ്ടായിരിന്നു. അവ ഒരു പരിധി വരെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ നിയമങ്ങൾ അനുസരിച്ച് ഇലക്ട്രിക് വാഹന  നിർമ്മാതാക്കൾ അവരുടെ പവർട്രെയിനുകളിൽ കാര്യമായി പ്രവർത്തിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കേണ്ടതാണ്. പവർട്രെയിനുകളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഉച്ചഭാഷിണിക്ക് സമാനമായ ഒരു അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) വാഹന നിർമ്മാതാക്കൾ ഇൻസ്റ്റാൾ ചെയ്യെണ്ടതുണ്ട്. എ.ഐ.എസ്‌.സി നിർദ്ദേശിച്ച പുതിയ മാനദണ്ഡത്തിൽ ഇലക്ട്രിക് വഴി പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. രാജ്യത്തെ ഇലക്ട്രിക് കാർ നിർമ്മാതാക്കൾക്ക് മാത്രമാണ് പുതിയ നയം നടപ്പാക്കാൻ നിർദേശമുള്ളത്.

English summary :- every electric cars need to have some kind of sounds in their powerstrain for attention of pedestrians. New rule by aisc

Read also രാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി. ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് നടത്തും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close