കഴിഞ്ഞ ദിവസത്തെ താഴ്ന്ന കൊവിഡ് നിരക്കില്‍ കേരളത്തിന് ആശ്വസിക്കാന്‍ വകയില്ലെന്ന് വിദഗ്ധര്‍


Spread the love

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്കില്‍ ഇന്നലെ ഉണ്ടായ കുറവ് ആശ്വാസമായി കാണേണ്ടതില്ലെന്ന് വിദഗ്ധര്‍. ഇക്കാര്യത്തില്‍ ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂ എന്നാണ് പറയുന്നത്. സംസ്ഥാനത്ത് 14 ശതമാനത്തിന് മുകളില്‍ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പൊടുന്നനെ 8.6 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതാണ് ഇത്തരം ചര്‍ച്ചകളിലേയ്ക്ക് വഴിവെച്ചത്.ഏഴാം തിയതി രോഗികളുടെ കാര്യത്തിലുമുണ്ടായത് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവായിരുന്നു. 10,606 പേര്‍ക്ക് അന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനവും കടന്നു. എന്നാല്‍ ഇന്നലെ പരിശോധന കുറഞ്ഞ് 63146 ലേക്ക് താഴ്ന്നപ്പോള്‍ രോഗികളും കുത്തനെ താഴ്ന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close