
സൈബര്‍ സുരക്ഷ ബോധവത്കരണ പരിപാടിക്കിടയില്‍ തിളങ്ങി താരദമ്പതികളായ ഫഹദും നസ്രിയയും. സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂണ്‍ 11’ ന്റെ പ്രചാരണ പരിപാടികള്‍ക്കെത്തിയതായിരുന്നു ഇരുവരും. ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.
സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ ഫഹദ് പറഞ്ഞു.സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം വേദിയിലേക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേര്‍ത്തി നിര്‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2