തമിഴ്നാടിനെ ഞെട്ടിച്ചു SBI ബാങ്ക് ശാഖ തുടങ്ങി 19 കാരനും സംഘവും


Spread the love

തമിഴ്നാട് പോലീസിനെ ഞെട്ടിച്ചു കൊണ്ട് സ്വന്തമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ആരംഭിച്ച് 19 കാരനും കൂട്ടാളികളും. കൂടല്ലൂർ ജില്ലയിലെ പാൻറുതിയിൽ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കമൽ ബാബു എന്ന 19 കാരൻ
മാണിക്യൻ (52), കുമാർ (42) എന്നിവരുടെ സഹായത്തോടെ ഒരു വ്യാജ എസ്.ബി.ഐ ശാഖ നോർത്ത് ബസാർ ബ്രാഞ്ച് ഓഫ് എസ്.ബി ഐ. എന്ന പേരിൽ നഗരത്തിൽ ആരംഭിക്കുകയായിരുന്നു.സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ പാൻറുതിയിലെ യഥാർഥ എസ്.ബി.ഐ ശാഖയിൽ വിവരമറിയിക്കുകയും ബാങ്ക് മാനേജർ വെങ്കടേശൻ ഇങ്ങനെയൊരു ബാങ്ക് ആരംഭിച്ചിട്ടില്ല എന്ന ഹെഡ് കോർട്ടേഴ്‌സിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ചു പൊലീസിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പരാതി ലഭിച്ച് സംഭവസ്ഥലത്തെത്തിയ പോലീസ് യഥാർത്ഥ എസ് ബി.ഐ ബാങ്കിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ബാങ്ക് കണ്ടു ഞെട്ടി.പ്രധാന സൂത്രധാരനെയും കൂട്ടുകാരെയും കയ്യോടെ പൊക്കി.

ബാങ്ക് മാനേജർ ആയിരുന്ന പിതാവിന്റെ മരണശേഷം ജോലി നേടിയെടുക്കുവാൻ കമൽ ബാബു നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു.2007 ൽ കമലിന്റെ അച്ഛൻ പദവിലിരിക്കുമ്പോൾ അന്തരിച്ചപ്പോൾ മൈനർ ആയിരുന്നതിനാൽ എസ്.ബി.ഐ ജോലി അനുവദിച്ചില്ല. ജോലിക്ക് വേണ്ടി എസ്.ബി.ഐ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കമൽ നിരവധി ഇമെയിലുകൾ ജോലിക്കു പരിഗണിക്കണെമെന്നു അപേക്ഷിച്ചു അയച്ചിരുന്നുവെങ്കിലും അവയൊന്നും എസ്.ബി ഐ പരിഗണിച്ചില്ല.18 വയസ്സ് പൂർത്തിയായപ്പോൾ വീണ്ടും കമൽ മെയിലുകൾ അയച്ചു ഫലമുണ്ടാവാഞ്ഞതിനെ തുടർന്ന് സ്വന്തമായി ഒരു എസ്.ബി.ഐ ശാഖ തന്നെ ആരംഭിക്കുകയായിരുന്നു.

അമ്മ ലക്ഷ്മിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തന്നെ ജീവനക്കാരിയായിരുന്നു.
അത് കൊണ്ട് തന്നെ ബാങ്കിന്റെ പ്രവർത്തനത്തെകുറിച്ച് പ്രൊഫെഷനലുകളെ വെല്ലുന്ന അറിവാണ് കമൽ ബാബുവിന് എന്നാണ് പോലീസ് അന്വഷണത്തിൽ മനസിലാക്കിയത്. ബാങ്കിംഗ് മേഖലയിൽ വളരെയധികം തത്പരനായിരുന്ന കമലിന്റെ ഈ പദ്ധതിയെ കുറിച്ച് അമ്മയ്ക്കോ ബന്ധുക്കൾക്കോ അറിവുണ്ടായിരുന്നില്ല.
വ്യാജ സീനുകളും ചെക്കുകളുമുൾപ്പെടെ നിരവധി രേഖകളുടെ വ്യാജ പകർപ്പുകൾ പോലീസ് കെട്ടിടത്തിൽ നിന്നും കണ്ടെടുത്തു.
നിലവിൽ ആരും പണം നിക്ഷേപിച്ചു കബളിപ്പിക്കപെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.ഒരു 19 കാരന്റെ ബുദ്ധിവൈഭമല്ല പദ്ധതി നടപ്പിലാക്കുന്നതിൽ കാണിച്ചത് എന്നത് പോലീസിനെ അമ്പരപ്പിക്കുന്നു.

Read also: 3 ഇന്ത്യൻ കോവിഡ് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിൽ.

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പ് ഭരിക്കും

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close