കാടയിലുമുണ്ട് ജീവിത മാർഗം….; മാതൃകയായി ഷാലു


Spread the love

മികച്ച വരുമാന മാർഗത്തിനായി കാട വളർത്തൽ പ്രയോജനകരമാണോ…? മൂലവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയെങ്കിൽ അതിന്റെ ലാഭവും ഉണ്ടാകുമെന്നാണ് പാലക്കാട് മംഗലംഡാം സ്വദേശി ഷാലു ജയിംസ് എന്ന 24 കാരന്റെ കണ്ടെത്തൽ . കാട വളർത്തലിന്റെ ഏറ്റവും നല്ല സാധ്യതകളും ഈ ചെറുപ്പക്കാരൻ പരീക്ഷിക്കുന്നുണ്ട്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. 1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും

കാട വളർത്തലിൽ പുതിയ പരീക്ഷണങ്ങളാണ് ബി ഫാം ബിരുദധാരിയായ ഷാലു നടത്തുന്നത്. പഠനശേഷം ഒരു കൗതുകത്തിനായാണ് കാട വളർത്തൽ തുടങ്ങിയത്. പിന്നീട് പ്രളയവും മുട്ടയ്ക്ക് ഉണ്ടായ വിലയിടിവും കച്ചവടത്തെ ബാധിച്ചു. പിന്നീടായിരുന്നു കാടമുട്ട അച്ചാറും കാടയിറച്ചി അച്ചാറുമെന്ന പരീക്ഷണത്തിലേക്ക് മാറുന്നത്. ആറുമാസത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിക്കുന്നത്.  100 ശതമാനം ഗുണമേന്മയാണ്‌ തന്റെ ഉത്പന്നങ്ങൾക്ക് ഷാലു അവകാശപ്പെടുന്നത്. കൂടാതെ ഉത്പന്നങ്ങളിൽ ഒരു തരത്തിലുമുള്ള മായം ചേർക്കാറില്ല ഷാലു. അച്ചാറിനുള്ള ചേരുവകളായ ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്‌ത്‌ എടുക്കുകയും ചെയ്യുന്നുണ്ട്.

ട്രെഡ് ക്യുവിൽ മീറ്റ് സ്പെഷ്യൽ ആക്കിയാണ് കാട ഇറച്ചി വില്പന നടത്തുന്നത്. ഉണക്കി ചതച്ച് ഉപയോഗിക്കാൻ എളുപ്പത്തിലാണ് ഇത് നിർമ്മിക്കുക. ഇത് സൂപ്പ് ഉണ്ടാക്കാനും ഉപയോഗിക്കാം . അതുപോലെ ഇടി ഇറച്ചി സവാള ഉപയോഗിച്ച് കറി ഉണ്ടാക്കുകയും ചെയ്യവുന്നതാണ് . ഉണക്ക കാട ഇറച്ചി ബീഫ് പോലെ ഉപയോഗിക്കാം . ഇത് സൂപ്പിൽ ഉപയോഗിക്കുന്നതിലൂടെ കാടയുടെ മുഴുവൻ ഗുണവും ഇതിലൂടെ കിട്ടും ഹോർമോണൊ സ്റ്റീയറിട്ടോ ഒന്നും ചേർക്കാത്ത ആരോഗ്യകരമായ ഫുഡ് കഴിക്കാൻ ഇതിലൂടെ സാധിക്കും .

ആമസോൺ വഴിയാണ് ഷാലു അച്ചാറുകൾ വിൽക്കുന്നത്. കൂടാതെ ‘ദ ക്വയിൽ ഷോപ്’ എന്ന പേരിൽ തന്റെ സംരംഭത്തെ ബ്രാൻഡ് ചെയ്തിട്ടുമുണ്ട് ഷാലു. പ്രധാനമായും ട്രേഡ് മാർക്കും എടുത്തിട്ടുണ്ട്. ഷാലുവിന്റെ പക്കൽനിന്നു നേരിട്ട് വാങ്ങുന്നവർക്ക് ‘കാടക്കട’യുടെ സ്റ്റിക്കർ പതിച്ച പായ്ക്കിലാണ് അച്ചാറുകൾ ലഭിക്കുക. കാടയിറച്ചിയും മുട്ടയും ശ്രദ്ധിക്കപ്പെട്ടതോടെ ഷാലുവിനെ തേടി ഒട്ടേറെ ഓർഡറുകൾ എത്തുന്നുണ്ട്. അത്തരത്തിൽ ലഭിച്ച ഒരു ഓർഡർ പൈനാപ്പിൾ അച്ചാറായിരുന്നു ഇതിലൂടെ പൈനാപ്പിൾ അച്ചാറും പരീക്ഷിച്ച് തുടങ്ങി . കാടയിറച്ചി അച്ചാർ, കാട മുട്ട അച്ചാർ, നാടൻ കോഴി അച്ചാർ,ബ്രോയിലർ കോഴി അച്ചാർ, കാടയിറച്ചി ഉണക്കിയത് കൂടാതെ കാട മുട്ട പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് നിലവിലുള്ളത്. കാട മുട്ട പൗഡർ ചപ്പാത്തി മാവിലും മറ്റും ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഭാവിയിൽ നാടൻ കോഴി ഉണക്കിയത് തുടങ്ങിയ ഉത്പന്നങ്ങൾ ആലോചനയിലുണ്ടെന്നും ഷാലു വ്യക്തമാക്കുന്നു.

ഓൺലൈൻ വിൽപന മാത്രമല്ല ഓർഡർ അനുസരിച്ച് അച്ചാറുകൾ തയാറാക്കി അയച്ചുകൊടുക്കുന്നുമുണ്ട് ഷാലു. ഒരു കിലോഗ്രാം കാടയിറച്ചിയച്ചാറിന് 900 രൂപയാണ് വില. ഓൺലൈൻ വിൽപന മാത്രമല്ല ഓർഡർ അനുസരിച്ച് അച്ചാറുകൾ തയാറാക്കി അയച്ചുകൊടുക്കുന്നുമുണ്ട് . എന്തായാലും സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഉദാഹരണം തന്നെയാണ് ഷാലു നൽകുന്നത്. കൂടാതെ മാറുന്ന കാലത്ത് ഓൺലൈൻ വില്പനയുടെ സാധ്യതകളും മനസിലാക്കാം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close