ഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.


Spread the love

വിരൽ തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ഈ കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇന്റർനെറ്റ്‌. പലതരം ആവശ്യങ്ങൾക്കായി നമ്മളിന്ന് ഇന്റർനെറ്റ്‌ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തിൽ സുഖമമായി ഇന്റർനെറ്റ്‌ ബ്രൗസ്‌ ചെയ്യാൻ ഉയർന്ന വേഗതയിൽ പ്രവർത്തിക്കുന്ന കണക്റ്റിവിറ്റിയുടെ ആവിശ്യമുണ്ട്. ഇങ്ങനെയുള്ള ഹൈ-സ്പീഡ് കണക്റ്റിവിറ്റികൾ ഇന്ന് സാധ്യമാകുന്നത് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയാണ്. ഇന്റർനെറ്റ്‌ വിതരണത്തിനായി മുമ്പ് ഉപയോഗിച്ചിരുന്ന കോപ്പർ കേബിളുകളെക്കാൾ ധാരാളം സവിശേഷതകൾ ഫൈബർ കേബിളുകൾക്ക് ഉണ്ട്‌. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ നേരിയ ഗ്ലാസ്‌ ഫൈബറിനാൽ നിർമ്മിക്കപ്പെട്ട ടെലികമ്യൂണിക്കേഷൻ കേബിളുകളാണ് ഒപ്റ്റിക്കൽ ഫൈബർ. കോപ്പർ കേബിളുകൾക്ക്‌ പകരം ഫൈബർ കേബിളുകൾ തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഫൈബർ ഒപ്‌റ്റിക്‌സ് കേബിളുകൾ ഇന്റർനെറ്റ്‌ ഡാറ്റാ ട്രാൻസ്മിഷനായി തിരഞ്ഞെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് അവയുടെ ഉയർന്ന ബാൻഡ്‌വിഡ്ത്ത്. ലോകത്ത് ഇന്ന് പ്രചാരണത്തിലുpള്ള സിംഗിൾ മോഡ് ഫൈബർ ഒപ്റ്റിക്സ്‌ കേബിളിന് 1,000 GB പേർ സെക്കന്റ്‌ വേഗത്തിൽ വരെ ഡാറ്റാ കൈമാറാൻ സാധിക്കും. ഫൈബർ കേബിളുകളിൽ ഉപയോഗിക്കുന്ന പ്രേത്യേക തരം മെറ്റീരിയലുകളാണ് ഇത്രയും വേഗത്തിൽ ഡാറ്റാ ട്രാൻസിമിഷൻ നടത്താൻ സഹായിക്കുന്നത്. ഇലക്ട്രിക് പൾസുകളിലൂടെ ഡാറ്റ കൈമാറുന്ന രീതിയാണ് കോപ്പർ കേബിളുകളിൽ. ഇതിൽ നിന്നും വ്യത്യസ്തമായി ഫൈബർ കേബിളുകളിൽ ലൈറ്റ് പൾസുകളിലൂടെയാണ് ഡാറ്റ കൈമാറുന്നത്. അതുകൊണ്ടു തന്നെ ഫൈബർ  കേബിളുകൾക്ക് പ്രകാശവേഗതയുടെ 70 ശതമാനം വേഗത്തിൽ ഡാറ്റ കൈമാറാൻ കഴിയും.

ദീർഘവും സങ്കീർണ്ണവുമായ നെറ്റ്‌വർക്കുകളിൽ കോപ്പർ കേബിളുകൾ ഉപയോഗിക്കാൻ പറ്റില്ല.  ഒട്ടനവധി സെർവറുകളിലേക്ക് ഒരേസമയം ഒരു തടസ്സവും കൂടാതെ ഡാറ്റാ ട്രാൻസ്മിറ്റ് ചെയ്യാൻ ഫൈബർ കേബിളുകൾ അനുയോജ്യമാണ്. ഫൈബർ ഒപ്റ്റിക് കേബിളുകളുടെ ഉയർന്ന കാര്യക്ഷമത ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളും മറ്റും ഒഴിവാക്കാൻ കാരണമാകുന്നുണ്ട്. ഡാറ്റാ ട്രാൻസ്ഫർ ചെയ്യാൻ ഇന്ന് നിലവിലുള്ള ഏറ്റവും ചെലവ് കുറഞ്ഞ രീതിയുമാണ് ഫൈബർ ഒപ്റ്റിക്സ്. കുറഞ്ഞ ഊർജം മാത്രമേ ഫൈബർ ഒപ്റ്റിക്സ് വഴി ഇന്റർനെറ്റ്‌ സേവനം ഒരുക്കാൻ സേവനദാതാക്കൾക്ക്‌ ആവിശ്യമായിവരുന്നുള്ളു. നാട്ടിലെ ലോക്കൽ ഏരിയ നെറ്റ്‌വർക്കുകളും ഇന്റർനെറ്റ്‌ സേവനദാതാക്കളും ഫൈബർ ഒപ്‌റ്റിക്‌സിലേക്ക് മാറുന്നതിന്റെ മറ്റൊരു  കാരണം അതിന്റെ സുരക്ഷയാണ്. ഒരു കോപ്പർ കേബിളിലൂടെ കടന്നുപോകുന്ന ഡാറ്റ ട്രാൻസ്മിഷൻ സിഗ്നലുകൾ നിരീക്ഷിക്കാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ ഫൈബർ കേബിളുകൾ വഴി കൈമാറ്റം ചെയ്യുന്ന ഡാറ്റകൾ ഒരു ഹാക്കറിന്  നിരീക്ഷിക്കാനും മോഷ്ടിക്കാനും പ്രയാസമാണ്.

പല ലോകരാജ്യങ്ങളേയും ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിൽ ബന്ധിപ്പിക്കുന്നത് കടലിന് അടിയിൽ സ്ഥാപിച്ചിട്ടുള്ള ഫൈബർ കേബിളുകൾ വഴിയാണ്. ഇത്തരം അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷനുകളുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കടലിന്റെ അടിയിൽ കേബിളുകൾ സ്ഥാപിക്കനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കേബിൾ കപ്പലുകളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനാകൂ. ഇത്തരം കപ്പലുകളെ കേബിൾ ലേയിങ് ഷിപ് എന്നാണ് വിളിക്കുക. കേബിളുകൾക്കുള്ളിൽ ആംപ്ലിഫയറുകൾ വിസരണ നഷ്ടം തടയുന്നതിനായി സ്ഥാപിക്കുക, കേബിളുകൾക്ക് പുറമെ ഗേയ്ജ് എന്ന് വിളിക്കുന്ന പുറംപാളി നിർമ്മിക്കുക, കടനിലടിയിലെ ഭൂപ്രകൃതി അനുസരിച്ച് ഫൈബർ കേബിളുകൾ സ്ഥാപിക്കുക, തുടങ്ങിയ ജോലികളാണ് ഇത്തരം കപ്പലുകളിൽ നിയമിക്കുന്നവർക്ക് ഉണ്ടാവുക. ടൈകോം റിലാൻസ്, ഏഷ്യൻ പ്രൊട്ടക്റ്റർ, നിവാ തുടങ്ങിയ കമ്പനികൾ ഇത്തരം കപ്പലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഫൈബർ ഒപ്റ്റിക്സ് ട്രെയിനിങ് കോഴ്സുകൾ പഠിച്ചവർക്ക് ലഭിക്കുക. ജോലി ചെയ്ത ദിവസത്തിന് തുല്യമായി അവധി അനുവദിക്കുന്ന മേഖല കൂടിയാണ് ഇത്. കൂടാതെ മറ്റു പ്രൊഫെഷനുകളെക്കാൾ ഉയർന്ന ശമ്പളവും ഇത്തരം കപ്പലുകളിൽ ജോലി ചെയ്‌താൽ ലഭിക്കും.

കേബിൾ ലേയിങ്‌ ഷിപ്പുകൾക്ക് പുറമെ, ടെലികോം, ലോക്കൽ ഇന്റർനെറ്റ്‌ പ്രൊവൈഡർ, കേബിൾ ടി.വി സേവനദാതാക്കൾ തുടങ്ങിയ മേഖലകളിലൊക്കെ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ഫൈബർ ഒപ്റ്റിക്സ് ട്രെയിനിങ് കോഴ്‌സുകൾ നിങ്ങളെ പ്രാപ്തരാക്കും. ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ നേടിയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ഒരു തടസവും കൂടാതെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- benefits of fiber cables. More opportunities and details about fiber cables. Details about cable laying ships and jobs.

Read also പവഗാഡ സോളാർ പാർക്ക്‌ : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രൊജക്റ്റ്. മേഖലയിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close