ഫിഫ വേൾഡ്കപ്പ്‌ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി റോബോട്ടുകളും. മറ്റു ഖത്തർ വേൾഡ്കപ്പ് വിശേങ്ങൾ


Spread the love

വേൾഡ്കപ്പ്‌ ആവേശം ആരാധകരിലേക്ക് എത്താൻ
ഇനി ദിവസങ്ങൾ മാത്രം. ഈ വരുന്ന നവംബറിൽ വേൾഡ്കപ്പ്‌ മത്സരങ്ങൾ ആരംഭിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി കൊണ്ട് വേൾഡ്കപ്പ് മത്സരങ്ങൾ ആസ്വാദകരമാക്കാനുള്ള തത്രപാടിലാണ് ഖത്തർ.
മത്സരത്തിനുള്ളിൽ നടക്കുന്ന റഫറിയിങ് തീരുമാനങ്ങൾ പലപ്പോളും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ടീമുകൾക്ക് ഇടയിലും ആരാധകർക്കിടയിലും എപ്പോളും തർക്കങ്ങൾ ഉണ്ടാകുന്ന ഒരു സംഗതിയാണ് ഓഫ്‌സൈഡ്. ലൈൻ റഫറിമാരുടെ തെറ്റായ തീരുമാനം മത്സരത്തിന്റെ ചടുലതയെ ബാധിക്കാറുണ്ട്. ഈയൊരു പ്രശ്നത്തിന് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഫിഫ.
ലൈൻ റഫറിമാരുടെ തീരുമാനങ്ങൾ അസ്സിസ്റ്റ്‌ ചെയ്യാൻ റോബോട്ടുകളുടെ സഹായം തേടാൻ ഒരുങ്ങുകയാണ് ഫിഫ.

ലോകകപ്പ് മത്സരങ്ങൾ സുഗമമായി നടത്തി കൊണ്ടു പോകാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് ഫിഫ. ഏതാണ്ട് ഒരു മാത്തോളം നീണ്ടുനിൽക്കുന്ന ഈ കായികമാമാങ്കം ഫുട്ബോൾ പ്രേമികൾക്ക് ഒരു ഉത്സവം തന്നെയായിരിക്കും. ഖത്തറിലെ ടൂറിസം മേഖല ഈ സമയത്ത് കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്ന പ്രതീക്ഷയിൽ കാര്യങ്ങൾ കുറച്ചു കൂടി കേമമാക്കാൻ ഒരുങ്ങുകയാണ് ഖത്തർ സർക്കാർ. അതുകൊണ്ടു തന്നെ വേൾഡ് കപ്പ്‌ മത്സരങ്ങൾ നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ഒട്ടനവധി സൗകര്യങ്ങളാണ് ഖത്തർ ഒരുക്കി കൊണ്ടിരിക്കുന്നത്. കൃത്യമായ രേഖകളും കോവിഡ് മുക്തൻ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഉണ്ടെങ്കിൽ മാത്രമാണ് കാണികൾക്ക് മത്സരം വീക്ഷിക്കാനാവുക. ടിക്കറ്റിനായുള്ള അപേക്ഷകളുടെ എണ്ണം കൂടിയാൽ നറുക്കെടുപ്പ് ഉണ്ടാകാനും സാധ്യതയുണ്ട് എന്നാണ് ഫിഫ വ്യക്തമാക്കുന്നത്.


ബോൾ ട്രാക്കിങ്, ഗോൾ ലൈൻ ടെക്നോളജി, വാർ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾപെടുത്തികൊണ്ട് മത്സരം കൂടുതൽ കൃത്യതയോടെ പൂർത്തിയാക്കാൻ ഫിഫ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫ്‌സൈഡ് തീരുമാനങ്ങൾക്ക് റോബോട്ടുകളെയും കൊണ്ടുവരുന്നത്. പത്തിൽ കൂടുതൽ ക്യാമെറകൾ ഉള്ള ഈ റോബോട്ടിന് ഒരു താരത്തിന്റെ ശരീരത്തിലെ 29 ഭാഗങ്ങൾ നിരീക്ഷിക്കാൻ പറ്റും. എന്നാൽ ഇത്തരം ക്യാമെറകൾ മത്സരാസ്വാദനത്തെ വിപരീതമായി ബാധിക്കും എന്ന് പറഞ്ഞുകൊണ്ട് റഫറിയിങ് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം ക്യാമെറകൾ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ഫിഫയാണ്.

സി.സി.ടി.വി മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- fifa ready to introduce new robotics technology for offside decision. More world cup news

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close