ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയം; 2022 ഫിഫ ലോകകപ്പിനായി തയ്യാറാകാനൊരുങ്ങി ലുസെ‌യ്ൽ.


Spread the love

ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിന്റെ നിർമാണം അതിവേഗ പാതയിലെന്ന് റിപ്പോർട്ട് . 2022 ഫിഫ ലോക കപ്പിനായുള്ള തയ്യാറെടുപ്പിലാണ് സ്റ്റേഡിയം. സാമ്പത്തിക വർഷം നാലാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ഖത്തറിന്റെ ആധുനിക നഗരമായ ലുസെയ്ൽ നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയമാണ് ലോകകപ്പ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കൊപ്പം സമാപന ചടങ്ങുകൾക്കും വേദിയാകുന്നത്. 80,000 കാണികൾക്കായാണു സജ്ജീകരിക്കുന്നതെങ്കിലും 92,000ത്തിലധികം പേരെ ഉൾക്കൊള്ളു വാനുള്ള ശേഷിയുണ്ട്.

ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ ബാഹ്യഭാഗം ഒരുക്കിയിരിക്കുന്നത്. ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. കളിക്കാർക്കുള്ള സൗകര്യങ്ങൾ, പിച്ച്, പ്രകാശ സംവിധാനങ്ങൾ, പരിശീലന പിച്ച് തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ലോകോത്തര നിലവാരത്തിൽ നിർമിക്കുന്നത്.

സ്റ്റേഡിയത്തിന് ചുറ്റുമായി തണലേകാൻ മരങ്ങളും കാണികൾക്ക് വിശ്രമിക്കാൻ മനോഹരമായ പൂന്തോട്ടങ്ങളുമുണ്ട്. ദോഹ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ ലുസെയ്‌ലിനു പുതിയ മുഖം വരും. മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിന്റെ ഉൾ ഭാഗം വിനോദ, കായിക കേന്ദ്രമായി മാറും. സ്‌കൂൾ, പാർപ്പിട യൂണിറ്റുകൾ, കഫേകൾ, കായിക സൗകര്യങ്ങൾ, റീട്ടെയ്ൽ വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാമുണ്ടാകും. ഖത്തർ കാത്തിരിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫിഫ ലോകകപ്പ് 2022. ഖത്തർ എന്ന രാജ്യത്തിൻറെ പ്രൗഢി ലോകത്തിന് മുന്നിൽ എത്തുന്ന ഈ നിമിഷത്തിനയാണ് ഖത്തർ ജനത കാത്തിരിക്കുന്നത്.

2022 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ്. അറബ് ലോകത്ത് മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇത്. 2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. കൂടാതെ, 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റായിരിക്കും ഇത് എന്ന പ്രത്യേകതയും ഉണ്ട്.

ഈ വർഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്. കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

https://exposekerala.com/indian-premiere-league/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകExpose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close