ഫയർ അലാറം കോഴ്സ്- ജോലി സാധ്യതകൾ


Spread the love


തുടർ പഠനം എങ്ങോട്ട് എന്നൊരു ആശയ കുഴപ്പത്തിൽ ആണോ നിങ്ങൾ? സുരക്ഷിതമായൊരു ഭാവി ആണ് മുൻപിൽ കാണുന്നത് എങ്കിൽ, ഒരു തൊഴിൽ അധിഷ്ഠിത കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കുന്നത് ആയിരിക്കും നല്ലത്. കോവിഡ് അനന്തരം ലോകത്തിലെ തൊഴിൽ മേഖലയിൽ വളരെയധികം മാറ്റങ്ങൾ വരും. ഏവിയേഷൻ, എയർപോർട്ട് മാനേജ്മെൻറ്റ് എന്നി മേഖലകളിൽ 2024 വരെ മാന്ത്യത്തിലായിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. തൊഴിൽ ക്ഷാമം വർധിച്ചു വരുന്ന ഈ ഒരു കാലഘട്ടത്തിൽ വിവേകപരമായി ചിന്തിച്ച്, ജോലി സാധ്യതയുള്ള ഒരു കോഴ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ പഠനാനന്തരം തൊഴിൽരഹിതനായി നടക്കേണ്ടിവരികയില്ല .

തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിൽ ഏറ്റവും ജോലി സാധ്യതയുള്ളത് എന്ന് പറയാവുന്നവയുടെ പട്ടികയിൽ പെടുന്ന ഒരു കോഴ്‌സ്സാണ് ഫയർ അലാം ടെക്നോളജി. ഒരു കെട്ടിടത്തിൽ അഗ്നി ബാധ ഉണ്ടാകുകയാണെങ്കിൽ, വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകളുടെ സഹായത്താൽ അഗ്നിബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അത് മനസ്സിലാക്കി അവിടെ ഉള്ളവർക്ക് മുന്നറിയിപ്പ് നൽകുവാനും, തീയ് സ്വയം കെടുത്തുവാനുള്ള സംവിധാനങ്ങളുമുള്ള ഇലക്ട്രോണിക് സുരക്ഷാ സംവിധാനം ആണ് ഫയർ അലാം. 


നിലവിൽ വളരെയധികം തൊഴിലവസരങ്ങളാണ് ആണ് ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും ഈ മേഖലയിലുള്ളത്. ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഫയർ അലാമിന് നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. ഇത് തന്നെ ആണ് ഫയർ അലാം ടെക്‌നീഷ്യന്മാർക്ക് ഇത്രയധികം അവസരങ്ങൾക്ക് വഴി ഒരുക്കുന്നത്. ഓയിൽ റിഫൈനറികൾ, ഓയിൽ റിഗ്ഗുകൾ, ഷിപ്പുകൾ, ഗ്യാസ് പ്ലാൻറ്റുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ, ലോജിസ്റ്റിക് സെൻറ്ററുകൾ ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫയർ അലാം നിയമത്തിനാൽ നിർബന്ധിതമാണ്. ഇവ സ്ഥാപിക്കുക മാത്രമല്ല ഒരു നിശ്ചിത കാലയളവിന് ഇടയിൽ അവയെല്ലാം പരിശോധിച്ച് പ്രവർത്തന ക്ഷമം ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് ഒരു ഫയർ അലാം ടെക്‌നിഷ്യൻറ്റെ നേതൃത്വത്തിൽ ചെയ്യേണ്ട ജോലി ആണ്. വിവിധ തരത്തിലുള്ള ഫയർ അലാമുകളുടെ പ്ലാനിങ്, ഡിസൈനിങ്, കേബിളിങ്, ഇൻസ്റ്റാളേഷൻ, കോൺഫിഗറേഷൻ, മെയിന്റനെൻസ് എന്നിവ ഉൾപ്പെടുന്നതാണ് ഫയർ അലാം ട്രെയിനിങിൻറെ സില്ലബസ് .

. എസ്. എൽ. സി, പ്ലസ് 2, വി. എച്ച്. എസ്. ഇ, ഐ. ടി. ഐ, പോളി ടെക്‌നിക്, ഡിപ്ലോമ, എഞ്ചിനീയറിങ് മുതലായവ പഠിച്ചവർക്ക് ഈ കോഴ്സ് പഠിക്കാവുന്നതാണ്. ഇതിൽ എസ്. എസ്. എൽ. സി, പ്ലസ് 2, വി. എച്ച്. എസ്. ഇ എന്നിവ പഠിച്ചവർക്ക് ഫയർ അലാം ടെക്‌നീഷ്യൻ ആയും, പോളി ടെക്‌നിക്, ഡിപ്ലോമ കഴിഞ്ഞവർക്ക് ഫയർ അലാം സർവീസ് എഞ്ചിനീയർ ആയും, എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഡിസൈൻ എഞ്ചിനീയർ, പ്രൊജക്റ്റ്‌ എഞ്ചിനീയർ എന്നിങ്ങനെ തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ ജോലി ഈ മേഖലയിൽ അനായാസം നേടിയെടുക്കാവുന്നതാണ്.

മികച്ച ജോലി ലക്ഷ്യമിടുന്നവർ ജോലിസാധ്യതയുള്ള കോഴ്സുകൾക്ക് ചേർന്നാൽ പഠനാന്തരം ഉടനേ തന്നെ ജോലി ലഭിക്കുകയും ചെയ്യും. പലപ്പോഴും ജോലി സാധ്യതയില്ലാത്ത കോഴ്സുകൾ ലക്ഷങ്ങൾ ഫീസ് മുടക്കി പഠിക്കുന്നത് കാരണം പലരുടെയും ജീവിതം വഴിമുട്ടിപോകാറുണ്ട്. അതിനാൽ ഏതൊരു കോഴ്സും പഠിക്കുവാൻ തീരുമാനിക്കുന്നതിന് മുൻപേ, അത് പഠിച്ചാൽ ജോലി ലഭിക്കുമോ എന്നുള്ളത് പഠിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ അന്വേഷിച്ചു രേഖാമൂലം ഉറപ്പാക്കേണ്ടതുണ്ട്.

ഫയർ അലാം കോഴ്സിൻറ്റെ പ്രത്യേകത എന്തെന്നാൽ ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെൻറ് നടത്തുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുന്നത് . അതിനാൽ കോഴ്സ്‌ പൂർത്തിയാക്കിയ ഉടൻ തന്നെ, പഠിച്ചിറങ്ങിയ സ്ഥാപനം മുഖാന്തരവും, അല്ലാതെയും നാട്ടിലോ, വിദേശത്തോ നല്ല ഒരു ജോലി ഉറപ്പാക്കാവുന്നതാണ് എന്നതാണ് ഫയർ അലാം കോഴ്സിന്റെ പ്രധാന സവിശേഷത.
ഫയർ അലാം ട്രെയിനിങ് കോഴ്സ് നടത്തുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് IASE. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 7025570055. website – www.iasetraining.org

റോൾസ് റോയ്‌സ് കള്ളിനൻ

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close