സുഖമില്ലാത്ത കുഞ്ഞിനേയും മലയാളി ദമ്പതിമാരെയും വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു


Spread the love

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്ത മലയാളി ദമ്പതിമാര്‍ക്കും കുഞ്ഞിനും നേര വിമാന ജീവനക്കാരുടെ ക്രൂരത അല്പം കൂടിപോയി. മലയാളികളായ ദിവ്യജോര്‍ജ്ജ് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സിംഗപ്പൂര്‍ എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കേയാണ് ദുരനുഭവം ഉണ്ടായത്. മകളെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് പൈലറ്റും മറ്റ് ജീവനക്കാരും നിലപാട് എടുത്തതോടെ ഇതിനെ പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവ് മാത്യുവും ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് ടിക്കറ്റെടുത്തിരുന്നു. സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുട്ടിയെ സീറ്റിലിരുത്താന്‍ ബെല്‍റ്റ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബെല്‍റ്റ് തരാമെന്ന് വിമാനജീവനക്കാര്‍ ഉറപ്പും തന്നിരുന്നു. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ ബെല്‍റ്റ് തരാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ല. അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നും ദിവ്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മകളെ മടിയില്‍ വെച്ചാണ് ഇവര്‍ വിമാനത്തിലെ സീറ്റില്‍ ഇരുന്നത്. എന്നാല്‍ ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് പൈലറ്റ് നിലപാടെടുക്കുയായിരുന്നു. ഇതിനെതിരെ ദിവ്യയും ഭര്‍ത്താവ് മാത്യുവും എതിര്‍ത്ത് നിന്നെങ്കിലും പൈലറ്റ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തനിക്കും കുടംബത്തിനും നേരിടേണ്ടി വന്ന ദുരനുഭവം ദിവ്യ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പുറം ലോകത്തെ അറിയിച്ചതോടെ സംഭവം ഏറെ ചര്‍ച്ചാ വിഷയമായിരിക്കുയാണ്. വിമാനജീവനക്കാരുടെ നിലപാടിനെതിരെ ശ്കതമായ പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close