മരുന്നുകൾ ഇനി വീട്ടിൽ പറന്നെത്തും ; സ്കൈ എയറുമായി സഹകരിച്ച് ഡ്രോൺ ഡെലിവറി സാധ്യമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.


Spread the love

ഓൺലൈൻ വഴി ഓർഡർ ചെയ്ത പ്രൊഡക്ടുകൾ കയ്യിൽ കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ നമുക്ക് ഉണ്ടായിട്ടുണ്ടാവും. അത്യാവശ്യമായി വേണ്ടി വരുന്ന മരുന്നുകൾ പോലുള്ള സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അവിടെയാണ് വീട്ടിലേക്ക് പറന്ന് കൊണ്ട്‌ പ്രൊഡക്ടുകൾ ഡെലിവറി ചെയ്യാനുള്ള സംവിധാനവുമായി പ്രശസ്ത ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ട് രംഗത്ത് വന്നിരിക്കുന്നത്. സ്കൈ എയർ മൊബിലിറ്റിയെന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഫ്ലിപ്കാർട്ടിന്റെ ഫാർമസി വിഭാഗമായ ഫ്ലിപ്കാർട്ട് ഹെൽത്ത്, ഡ്രോണുകൾ വഴി മരുന്നുകൾ വീടുകളിൽ എത്തിക്കുന്നത്. ബംഗാളിലെ ബരുയിപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിൽ നിന്നും കൊൽക്കത്തയിൽ നിന്നുള്ള ഓർഡറുകൾ ഡ്രോൺ വഴി ഡെലിവറി ചെയ്തുകൊണ്ട്  പദ്ധതിക്ക്‌ ആരംഭം നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് ഹെൽത്തിനു പുറമെയുള്ള മറ്റു ഓർഡറുകളും ഡ്രോൺ വഴി ഡെലിവറി നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനിയുള്ളത്.

ദിവസേന ഇരുപതോളം സർവീസുകൾ നടത്തി കൊണ്ട് മരുന്നുകൾ ഓർഡർ ചെയ്യുന്നവരുടെ വീട്ടിൽ വളരെ പെട്ടന്ന് തന്നെ എത്തിക്കാനാണ് പദ്ധതി. ഓരോ ഡ്രോണിനും അഞ്ച് കിലോ വരെ ഭാരം വരുന്ന മരുന്നുകൾ വഹിച്ചുകൊണ്ട് പോകാൻ സാധിക്കും. വെയർഹൗസിൽ നിന്നും പതിനാറു കിലോമീറ്റർ വ്യാസത്തിലുള്ള മേഖലയിലാണ് ഡെലിവറി നടത്തുക. കോവിഡ് മഹാമാരി കാലത്ത് ഇത്തരം ഡ്രോൺ ഡെലിവറി ആശയങ്ങൾക്ക്‌ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പക്ഷെ ഡ്രോണുകൾ ഉണ്ടാക്കുന്ന അപകടങ്ങളും സുരക്ഷാ പ്രശ്നങ്ങളും കാരണം സർക്കാർ അവയുടെ അനിയന്ത്രിതമായ പറത്തൽ സംബന്ധിച്ച് നിയമാവലികൾ പുറത്തിറക്കിയിരുന്നു.

നൂതനമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട്‌ സ്കൈ എയർ കമ്പനി ഇതിന് മുമ്പും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വിഗ്ഗി,  ക്യുവർ ഫുഡ്‌ എന്നീ ഫുഡ്‌ ഡെലിവറി സ്ഥാപനങ്ങളുമായി സംയോജിച്ച് ഡ്രോൺ ഡെലിവറികൾ നടത്തിയിരുന്നു. സ്കൈ എയറിനെ കൂടാതെ റെഡ്‌വിങ് ഏറോസ്പേസ് എന്ന കമ്പനി ആഗസ്റ്റ് 15 മുതൽ അരുണാചൽ പ്രദേശ് കേന്ദ്രികരിച്ചുകൊണ്ട്‌ മെഡിക്കൽ ഡെലിവറികൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനി ഒരുക്കുന്ന ഡെലിവറി സർവീസിൽ മരുന്നുകൾക്ക് പുറമെ ലാബ് സാമ്പിളുകളും കൊണ്ടുപോകനാകും. ഫ്ലിപ്കാർട്ട് ഹെൽത്തും ഇത്തരം സംവിധാനങ്ങൾ തങ്ങളുടെ പദ്ധതിയിൽ ഉടനെ തന്നെ ഉൾപ്പെടുത്താനാണ് സാധ്യത.

English summary :- drone delivery of medicine. Flipkart heath and skye air

Read moreലോകത്തിലെ ഏറ്റവും വലിയ സോളാർ ഗ്രിഡ് പവർ പ്രൊജക്റ്റിനായി ഇന്ത്യയും യു.കെയും കൈ കോർക്കുന്നു .

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close