ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി


Spread the love

ഏത് ഉത്പന്നമായാലും അതിന്‍റെ ഗുണമേന്മ നല്ലതല്ലെങ്കിൽ അവ ഉപയോഗശൂന്യമായി കണക്കാക്കപ്പെടുകയും വിപണിയില്‍ നിന്ന് പിൻവലിക്കുകയും ചെയ്യാറുണ്ട്.  എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്.  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും ഫ്ലിപ്കാർട്ടിന് 1,00,000 രൂപ പിഴ ചുമത്തിയതായി സിസിപിഎ ചീഫ് കമ്മിഷണർ നിധി ഖാരെയാണ് അറിയിചു.  2021 ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന പ്രഷർ കുക്കർ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാർക്ക് ഉണ്ടായിരിക്കണം.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗതയുള്ള ഇ.വി ചാർജർ ഇനി കേരളത്തിൽ.

പ്രഷർ കുക്കറുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ വിൽക്കുന്നതിന് മുൻപ് വിശദമായ പരിശോധന നടത്തണമെന്നും ഉത്തരവുണ്ട്.
ഈ രീതിയില്‍ നിലവാരം കുറഞ്ഞ    598 പ്രഷര്‍ കുക്കറുകളാണ്  ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്. ഇതെല്ലാം തിരിച്ചെടുത്ത് ഉപഭേക്താക്കള്‍ക്ക് ഇവയുടെ പണം തിരികെ നല്‍കുകയും വേണം. സംഭവത്തില്‍ 45 ദിവസത്തിനകം വിശദീകരണ റിപ്പോര്‍ട്ട് നല്‍കാനും ഫ്ളിപ്കാര്‍ട്ടിനോട് സിസിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ നിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ആമസോണിന് പിഴ കിട്ടിയിരുന്നു.  ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. വിറ്റഴിച്ച കുക്കറുകള്‍ തിരിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് അതിന്‍റെ പണം തിരികെ നല്‍കാനും സിസിപിഎ ഉത്തരവിട്ടിരുന്നു.

Read more… ഐക്യൂബ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കരുത്തില്‍; പേറ്റന്റ് വിവരങ്ങള്‍ പുറത്ത്

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close