പറക്കും ബൈക്കുകളുമായി അമേരിക്ക.


Spread the love

കാറുകൾക്ക് പിന്നാലെ ബൈക്കുകളേയും പറപ്പിക്കാൻ ഒരുങ്ങി അമേരിക്ക. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻസാണ് ഇത്തരം പറക്കും ബൈക്കുകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച കമ്പനി അമേരിക്കയിലെ ഡെട്രോയിറ്റിൽ സങ്കടിപ്പിച്ച ഓട്ടോ ഷോയിലാണ് ഈ പറക്കും ബൈക്കിനെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ആദ്യ പറക്കും  ബൈക്കായ എക്സ്-ട്യൂറിസ്‌മോയെ ജനപ്രിയ ഷോയായ സ്റ്റാർ വാർസിലെ ബൈക്കുകളുമായാണ് ജനം താരതമ്യപ്പെടുത്തുന്നത്. നഗരപ്രദേശങ്ങളിൽ വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്ന വാഹനമായി ഇത്തരം പറക്കും ബൈക്കുകൾ മാറും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവിധ തരം സവിശേഷതകളുള്ള എക്സ്-ട്യൂറിസ്‌മോയെ 2021 ലാണ് എയർവിൻസ് ടെക്നോളജി നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഉടനെ തന്നെ വാഹനം ജപ്പാനിൽ നടന്ന ഒരു ഫ്ലയിങ് ഡെമോയിൽ അവതരിപ്പിക്കാനും കമ്പനിക്ക് സാധിച്ചിരുന്നു.

ലോകപ്രശസ്ഥ വാർത്താ ഏജൻസിയായ റൂട്ടറിന്റെ  ട്വിറ്റെർ പേജിലൂടെയാണ് ലോകത്തിലെ തന്നെ ആദ്യ പറക്കും ബൈക്കായ എക്സ്-ട്യൂറിസ്‌മോയുടെ ടീസർ പുറത്തുവിട്ടത്. ഏകദേശം നാല്പത് മിനിറ്റോളം നേരം പറന്നുകൊണ്ടിരിക്കാൻ ഈ ബൈക്കിന് സാധിക്കും. മണിക്കൂറിൽ 62 മൈൽസ് ദൂരം കൈവരിക്കാനും വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. മുന്നൂറ് കിലോയോളം ഭാരവും ഈ ബൈക്കിന് ഉണ്ടാവും. ബൈക്കിന്റെ ഉത്ഭവസ്ഥലമായ ജപ്പാനിൽ എക്സ്-ട്യൂറിസ്‌മോയെ ഇപ്പോൾ ആർക്ക് വേണമെങ്കിലും സ്വന്തമാക്കാവുന്നതാണ്. ജപ്പാൻ വിപണിയിലുള്ള അതേ ബൈക്ക്  ആയിരിക്കില്ല അമേരിക്കയിൽ കമ്പനി പുറത്തിറക്കുക. പ്രധാന വേരിയന്റിൽ നിന്നും താഴെയുള്ള മോഡലാണ് അമേരിക്കയിൽ പുറത്തിറക്കുകയെന്ന് കമ്പനി സി.ഇ.ഒ ശുഹേയ് കൊമാസ്ടു വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർഹീറോ മൂവികളിലും മറ്റും കണ്ടുവരുന്ന ഈ പറക്കും ബൈക്കുകൾ നേരിട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ബൈക്കിന്റെ വിലയും അതുപോലെ തന്നെ അമ്പരപ്പ് ഉണ്ടാക്കുന്ന തരത്തിലാണ്. 777,000 ഡോളറാണ് ബൈക്കിന് വില വരുന്നത്. ഇന്ത്യയിൽ 6 കോടി രൂപയോളം വരും ഇത്. ബൈക്കിന്റെ വില കുറക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി സി.ഇ.ഒ ഉറപ്പ് നൽകിയിട്ടുണ്ട്. അതുകൂടാതെ, 2025 ആകുമ്പോൾ ഈ പറക്കും ബൈക്കിന്റെ വ്യത്യസ്ത വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്താക്കിയിട്ടുണ്ട്.

English summary :- world’s first flying bike will be sold in us

Read also ഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close