ചൈനയുടെ പുതിയ നയങ്ങൾ വിദേശ ബിസിനസ്സ് നിക്ഷേപകർക്ക് തലവേദയാകുന്നു


Spread the love

വിദേശ നിക്ഷേപങ്ങൾക്ക് വിലങ്ങുതടിയാകും വിധം പുതിയ നയങ്ങൾ കൈകൊണ്ടിരിക്കുകയാണ് ചൈന.

യു.എസ് പ്രസിഡന്റ് ‌ജോ ബൈഡൻ അമേരിക്കൻ ബിസിനസുകാർക്ക് ഇനി നിക്ഷേപത്തിൽ ഏർപ്പെടാനാകാത്ത ചൈനീസ് കമ്പനികളുടെ കരിമ്പട്ടിക തയ്യാറാക്കിയതിന് പിന്നാലെയാണ് ചൈനയുടെ ഈ പുതിയ നടപടി. ലോക ശക്തികളിൽ റഷ്യയെ പിൻതള്ളി രണ്ടാം സ്ഥാനത്തെത്തിയ ചൈന തങ്ങളുടെ ദാർഷ്ട്യം കാണിക്കുകയാണെന്ന് മറ്റു പല രാജ്യങ്ങളും അഭിപ്രായപ്പെടുന്നു.

പുറം രാജ്യക്കാരുടെ വിസ നിഷേധിക്കുക, നാട് കടത്തുക, അവർക്ക് ചൈനയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുക എന്നിവയെല്ലാം ചൈനയുടെ പുതിയ നിയമത്തിൽ പെടുന്നവയാണ്.അതേസയം ചൈനീസ് വ്യക്തികളെയും, സ്ഥാപനങ്ങളെയും ഒറ്റപ്പെടുത്തുവാനും, അവർക്കെതിരെ തിരിയുവാനും ചില രാജ്യങ്ങൾ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് തങ്ങളുടെ പൗരന്മാരെ രക്ഷിക്കുവാനാണ് ഈ നയം സ്വീകരിക്കുന്നതെന്ന് ചൈനീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ ഒരു രാജ്യങ്ങളെയും ഇത് സംബന്ധിച്ച് അവർ പേരെടുത്തു പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ വളർച്ചയെ അടിച്ചമർത്തിക്കൊണ്ടി രികയായാണെന്നും, അതിൽ പ്രധാനി യു. എസ് ആണെന്നും പരസ്യമായി പറയുന്നു. എന്നാൽ ഈ രാജ്യങ്ങളുടെ സമീപനം മനുഷ്യാവകാശ രഹിതവും, നിയമ വിരുദ്ധവുമാണെന്നും, ഇതിനെതിരെ ശക്തമായി ആഞ്ഞടിക്കുമെന്നും ചൈന വെല്ലുവിളിച്ചിരിക്കുകയാണ്.

വിദേശ രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ചൈന നടപടി സ്വീകരിച്ചെങ്കിലും, ചൈനയെ പിന്തുണക്കുന്ന വിഭാഗക്കാരായ പണ്ഡിറ്റുകൾ, തിങ്ക് താങ്കുകൾ തുടങ്ങി നിരവധി വിഭാഗക്കാർക്ക് ഇത് ബാധകമാകില്ല എന്ന് ചൈനയിലെ ഹോഫ്സ്ട്രാ സർവകലാശാല അന്താരാഷ്ട്ര നിയമ വിദഗ്ദ്ധനായ ജൂലിയൻ കു മുന്നറിയിപ്പ് നൽകി. എന്നാൽ ചൈനയിൽ ബിസിനസ്സ് നടത്തുന്ന വിദേശ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ചൈന എന്ന ലോകത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് പല കമ്പനികൾക്കും നഷ്ടമാകുവാൻ പോകുന്നത്.പല കമ്പനികളുടെയും ലാഭ വിഹിതത്തെ ഇത് വലിയ തോതിൽ ബാധിക്കും എന്ന് നി:സ്സംശയം പറയാം. അതിനാൽ ചൈനയുടെ ഈ പുതിയ തീരുമാനം പല മൾട്ടിനാഷണൽ കമ്പനികൾക്കും ഒരു വെല്ലുവിളിയാണ്.

കോവിഡ് താരംഗത്തിന് ശേഷം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ചൈന വലിയ തോതിൽ വളർച്ച കൈവരിച്ചിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് 19 വൈറസ് മറ്റു രാജ്യങ്ങളെ തകർക്കുവാനുള്ള ഗൂഢ ലക്ഷ്യമായിരുന്നോ എന്ന സംശയത്തിലാണ് പല രാജ്യങ്ങളും. അതിനെതിരെ പല രാജ്യങ്ങളും രഹസ്യമായി അന്വേഷണങ്ങൾ നടത്തി വരുന്നു.

കൊറോണ വൈറസ് വ്യാപനം മൂലം വൻകിട ശക്തികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോൾ, അതിന്റെ ഉത്ഭവസ്ഥാനമായ ചൈന മാത്രം ഉയർന്നു വന്നത് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഈർഷ്യയ്ക്ക് ഇടയാക്കി. അതിൽ പ്രതിഷേധിച്ചു പല രാജ്യങ്ങളും രഹസ്യമായും, പരസ്യമായും ചൈനയ്ക്കെതിരെ പദ്ധതികൾ മെനഞ്ഞു കൊണ്ടിരുന്ന ഈ ഒരു ഘട്ടത്തിലാണ് എല്ലാവർക്കുമെതിരെ ചൈന ഇത്രയും വലിയ തിരിച്ചടി നടത്തിയിരിക്കുന്നത്. എന്നാൽ ഈ പുതിയ നിയമം ശാശ്വതമല്ലെന്നും, മറ്റു രാജ്യങ്ങൾക്ക് ചൈനയുടെ ഒരു ഭീഷണി മാത്രമാണെന്നും, വൈകാതെ തന്നെ ഈ നയം പിൻവലിച്ചേക്കുമെന്ന രഹസ്യ വിവരങ്ങളും ചൈനയിൽ നിന്നും പുറത്ത് വരുന്നുണ്ട്.

Readmore:https://exposekerala.com/covid-19-china-us-relations/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close