യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി


Spread the love

യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനായ കരിമണൽ സ്വദേശി ജയഘോഷിനെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് എ.ആർ. ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെ കാണാതായത്. ഇതേത്തുടർന്ന്, ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ, വീടിനടുത്തുള്ള പറമ്പിൽ നിന്നും, റോഡിനോട് ചേർന്ന്, ഞരമ്പ് മുറിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ജയഘോഷ്, വ്യാഴാഴ്ച വൈകിട്ട് തന്റെ കുടുംബത്തെ, കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. കൂടാതെ, ഇയാൾക്ക് അനുവദിച്ചിരുന്ന പിസ്റ്റലും ഇയാളെ വട്ടിയൂർക്കാവ് പോലീസ് തിരികെ ഏൽപ്പിച്ചിരുന്നു. മാത്രമല്ല, ജയ്ഘോഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അതേസമയം, സ്വർണക്കടത്ത് കേസിൽ, സ്വർണം പിടിച്ചെടുത്ത ദിവസം, സ്വപ്ന, ജയ് ഘോഷിനെ ഫോണിൽ വിളിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി ജയ്ഘോഷിനെ, കസ്റ്റഡിയിലെടുത്തതാണോയെന്ന് ബന്ധുക്കൾക്ക് സംശയവുമുണ്ടായിരുന്നു. , ഇയാൾ കാണാതായ ദിവസം ബൈക്കിലെത്തിയ രണ്ടുപേർ ജയ്ഘോഷിനെ ഭീഷണിപ്പെടുത്തിയതായും കുടുംബം വെളിപ്പെടുത്തി. സ്വർണ്ണ കടത്ത് സംഘം അപായപ്പെടുത്തുമോയെന്ന് ഇയാൾ ഭയപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം ഏഴ് മണിയോടെ ഒരു ഫോൺകോൾ വന്നുവെന്നും, തുടർന്ന്, പുറത്തേക്ക് പോയി, രണ്ട് മിനിട്ടിനുളളിൽ ജയ്ഘോഷിനെ കാണാതായെന്നും, ഒരു കുടുംബാംഗം പറയുകയുണ്ടായി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close