
ഫ്രാന്‍സില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 15 ആക്കാനൊരുങ്ങുന്നു. സമീപകാലത്ത് 11 കാരിയായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ആലോചിക്കുന്നത്.
നിലവില്‍ 15 വയസ്സിന് താഴെയുള്ളവര്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗം ആയി കണക്കാക്കപ്പെടുമായിരുന്നു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗ ക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈഗിംക ബന്ധ നടന്നതെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന കുറ്റം മാത്രമേ ചാര്‍ത്താന്‍ സാധിക്കുകയുള്ളു. പരമാവധി 5 വര്‍ഷം തടവും പിഴയും മാത്രമേ ഈ കുറ്റത്തിന് ശിക്ഷയുള്ളു. ഇത്തരം കേസുകളില്‍ നിന്നും പ്രതികള്‍ രക്ഷപെടുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.