ഫ്രഞ്ച് അധ്യാപക നിയമനം


Spread the love

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫ്രഞ്ച് വിഭാഗത്തിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 24നു രാവിലെ 11ന് ഓൺലൈനിൽ നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 23ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് principal.uc@gmail.com ൽ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281796263, 9946679793.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close