നല്ല ആരോഗ്യപ്രദം ആയ തവളക്കാൽ സൂപ്പ്.


Spread the love

തവള ഇറച്ചി ആരോഗ്യ പരിപാലനത്തിന് മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിഭവം ആണ്. പ്രോട്ടീൻ, ഒമേഗ- 3 ഫാറ്റി ആസിഡ്, പൊട്ടാസ്യം, വിറ്റാമിൻ A എന്നിവ കൊണ്ട് സമൃധം ആണ് തവള ഇറച്ചി. രുചിയിൽ ചിക്കന്റെയും, മീനിന്റെയും രുചി കലർന്നു വരുന്ന തവള ഇറച്ചി സ്ട്രോക്, കാൻസർ, കിഡ്നി രോഗങ്ങൾ എന്നിവ തടയുന്നതിനും അത്യുത്തമം ആണ്. പക്ഷെ തവളകളെ കൊല്ലുന്നത് വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്, എന്നാൽ ഇത് ചൈനയിൽ നിരോധിച്ചിട്ടുള്ളതല്ല, അതിനാൽ തവള കാൽ സൂപ്പുണ്ടാക്കുന്നവർ ഇത് ചൈനയിൽ വെച്ച് മാത്രമേ ഉണ്ടാക്കുവാൻ പാടുള്ളു എന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രധവും, രുചികരവും ആയ തവളക്കാൽ സൂപ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

തവളക്കാൽ: 300 ഗ്രാം
കോളി ഫ്‌ളവർ: 200 ഗ്രാം
ക്യാരറ്റ്: 200 ഗ്രാം
ഉരുളൻ കിഴങ്ങ്: 100 ഗ്രാം
സവാള: 2 എണ്ണം
വെളുത്തുള്ളി: 6 അല്ലി
ചിക്കൻ സ്റ്റോക്: 1 ക്യൂബ്
പഞ്ചസാര: ½ ടേബിൾ സ്പൂൺ
എണ്ണ: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി തവളക്കാൽ നല്ലത് പോലെ കഴുകി വൃത്തി ആക്കുക. (തവള ഇറച്ചി ഉപയോഗിച്ചും ഈ സൂപ് തയ്യാറാക്കി എടുക്കാവുന്നതാണ്). 4 മുതൽ 5 പ്രാവശ്യം വരെ വെള്ളം ഉപയോഗിച്ച് കഴുകുക. അടുത്തതായി എടുത്ത് വെച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാ, സൂപ്പിന് ആവശ്യമുള്ള രീതിയിൽ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കുക. അടുത്തതായി, ഒരു പാൻ അടുപ്പിൽ വെച്ച് തവളക്കാൽ വറുത്തു എടുക്കുവാൻ ഉള്ള എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായത്തിന് ശേഷം തവളക്കാൽ എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കുക.

അടുത്തതായി സൂപ്പ് തയ്യാറാക്കി എടുക്കുവാൻ ഉള്ള പാത്രം അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് മൂപ്പിയ്ക്കുക. ശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം തിളയ്ച്ചു വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ്, ക്യാരറ്റ്, കോളി ഫ്‌ളവർ, സവാള എന്നിവ ചേർത്തു കൊടുത്തു 10 മിനുട്ട് നേരത്തേക്ക് അടച്ചു വെച്ച് വേവിയ്ക്കുക. 10 മിനിറ്റിനു ശേഷം വറുത്തു വെച്ചിരിക്കുന്ന തവളക്കാൽ, 1 ക്യൂബ് ചിക്കൻ സ്റ്റോക്ക്, ½ ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്തു കൊടുത്ത് 5 മിനുട്ട് നേരത്തേക്ക് വീണ്ടും അടച്ചു വെച്ച് വേവിയ്ക്കുക. ശേഷം തീ ഓഫ്‌ ചെയ്യാവുന്നതാണ്. രുചിയിലും, ആരോഗ്യത്തിലും മുൻ പന്തിയിൽ നിൽക്കുന്ന തവളക്കാൽ സൂപ് തയ്യാർ.

റെസ്റ്റൊറന്റ് സ്റ്റൈൽ ചിക്കൻ മഞ്ചൂരിയൻ.


കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close