ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് ഉത്ഭവം.


Spread the love

കോവിഡ് 19 ന് പിന്നാലെ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ചൈനയിൽ വീണ്ടും പുതിയ വൈറസ് സാന്നിധ്യം. Proceedings of the National Academy of Sciences എന്ന ശാസ്ത്ര മാഗസിനിൽ വന്ന ശാസ്ത്ര പഠനത്തിലൂടെ ചൈനയിൽ നടന്ന ഗവേഷണമാണ് വൈറസിനെ ലോകത്തിനു മുന്നിൽ കൊണ്ട് വന്നത്. ഇത്തവണ പന്നികളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 2009 ലെ H1N1 പക്ഷിപ്പനിക്ക് സമാനമായ വൈറസ് ആണ് ഇതെന്നാണ് റിപ്പോർട്ട്‌കൾ സൂചിപ്പിക്കുന്നത്. കൊറോണ എന്ന മഹാമാരിയുടെ ക്ഷീണം മാറുന്നതിനു മുൻപേ ആണ് ഇപ്പോൾ ചൈനയിൽ നിന്ന് വീണ്ടുമൊരു വൈറസ് കൂടി ഉത്ഭവിച്ചിരിക്കുന്നത്. നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഒരുപക്ഷെ കൊറോണ വൈറസിനേക്കാൾ ഭീകരതയോടെ ലോകത്തെ നശിപ്പിക്കുന്ന ഒരു വൈറസ് ആയി ഇത് മാറുമെന്നാണ് സൂചന. മനുഷ്യരിലേക്ക് കടന്നു പിടിച്ചാൽ അതിവേഗ വ്യാപനത്തിനു സാധ്യതയുള്ളതാണ് ഈ വൈറസ് എന്നാണ് ഇപ്പോഴത്തെ നിഗമനം. ജി4 വൈറസ് എന്നാണ് ഇതിന് ഗവേഷകർ നൽകിയിട്ടുള്ള പേര്. വൈറസിന് പരിണാമം സംഭവിച്ചാൽ പകരാൻ ഉള്ള സാധ്യത കൂടുമെന്നുള്ള വസ്തുത ശാസ്ത്ര ലോകത്തെ കൂടുതൽ ആശങ്കയിൽ ആക്കുന്നു നിലവിൽ ചൈനയിലെ പന്നി ഫാമുകളിൽ ജോലി ചെയ്യുന്ന 10 ശതമാനം ആളുകൾക്ക് ഈ രോഗം പടർന്നിട്ടുണ്ട് എന്നാണ് സൂചന. ഇത്പോലെ തന്നെ ചൈനയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ആണ് ഇന്ന് ലോകത്തിലെ 210 രാജ്യങ്ങളിലും കടന്ന് പിടിച്ചു ഒരു കോടിയിലധികം ജനങ്ങളെ കീഴ്‌പ്പെടുത്തി മുന്നേറുന്നത്. കോവിഡിൽ അന്ന് ചൈന കർശന നിലപാടുകൾ എടുക്കാത്തതിന്റെ ഫലം തന്നെയാണ് ഇന്ന് ഈ ലോകം മുഴുവൻ മഹാമാരി വിഴുങ്ങാൻ കാരണം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close