ഗാർഹിക പീഡന നിരോധന നിയമം


Spread the love

കേന്ദ്ര നിയമമായ ‘ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്കുള്ള സംരക്ഷണ നിയമം’ (Protection of Women from Domestic Violence Act,2005) 2006 ഒക്ടോബർ മാസം മുതൽ നമ്മുടെ രാജ്യത്ത് നിലവിൽ വന്നു.

എന്താണ് ഗാർഹിക പീഡനം?

ഒരു വീട്ടിൽ താമസിക്കുന്ന രക്തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽ പെട്ടതോ, അല്ലെങ്കിൽ വിവാഹം മൂലമുള്ള ബന്ധത്തിൽ പെട്ടതോ ആയ ഒരു സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തിൽ ആ ഗൃഹത്തിലെ പ്രായപൂർത്തിയായ ഏതെങ്കിലും പുരുഷനിൽ നിന്നും നേരിടുന്ന പീഡനമാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. കൂട്ടു കുടുംബാംഗം, സഹോദരി,വിധവ, അമ്മ, അവിവാഹിത ഇങ്ങനെയുള്ള ബന്ധത്തിൽ വരുന്ന പുരുഷന്റെ കൂടെ താമസിക്കുന്ന എല്ലാ സ്ത്രീകൾക്കും ഈ നിയമം പരിപൂർണ സംരക്ഷണം ഉറപ്പു നൽകുന്നു. ഈ നിയമപ്രകാരം ഗാർഹിക പീഡനം എന്ന വാക്കിന്റെ വിവക്ഷ അധിക്ഷേപിക്കുക അഥവാ ചീത്തപറയുക; ഇവ ശാരീരികമാവാം, ലൈംഗികമാവാം, മക്കളില്ലാത്തവൾ എന്ന് തുടങ്ങിയ വാക്കുകൾ കൊണ്ടാവാം, വൈകാരികമാകാം, സാമ്പത്തികവുമാകാം. ഒരു സ്ത്രീയെ അവരുടെ ഗൃഹാന്തരീക്ഷത്തിലുള്ള പുരുഷൻ വൈകാരികമായോ, ലൈംഗികമായോ എൽപ്പിക്കുന്ന ക്ഷതമാണ് ഗാർഹികപീഡനം. വളരെ വിശാലമായ അർത്ഥത്തിൽ സ്ത്രീകളെ നിന്ദിക്കുന്ന, അധിക്ഷേപിക്കുന്ന, അപമാനിക്കുന്ന സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ നിന്ദകളെയും തടയുന്ന ഒരു നിയമമാണിത്.

പ്രൊട്ടക്ഷൻ ഓഫീസർ

നിയമത്തിനു കീഴിൽ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ആളാണ് പ്രൊട്ടക്ഷൻ ഓഫീസർ. ഈ ഓഫീസർമാരാണ് ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ ഗാർഹിക പീഡനം നടന്നതോ നടക്കുവാൻ സാധ്യതയുള്ളതോ തടയാൻ ആവശ്യമായതോ ആയ കാര്യങ്ങൾ അറിയിക്കേണ്ടത്. മജിസ്ട്രേറ്റുമാരെ സഹായിക്കുകയും ഗാർഹിക പീഡനങ്ങൾക്കിരയായവർക്ക് നീതിയും നിയമസഹായവും ഉറപ്പുവരുത്തുകയുമാണ് ഇവരുടെ ചുമതല. മറ്റൊരു പ്രധാന വ്യവസ്ഥ വാസസ്ഥലത്തിനുള്ള അവകാശമാണ്, നിയമപരമായ അവകാശം ഇല്ലെങ്കിൽ കൂടി ഗൃഹാന്തരീക്ഷത്തിൽ താമസിച്ചിരുന്ന സ്ത്രീകൾക്ക് അഭയം നൽകുന്നതിന് നിർദ്ദേശം നൽകുവാൻ ഈ നിയമം മജിസ്ട്രേറ്റിന് അധികാരം നൽകുന്നു.
ഭാര്യയും ഭർത്താവും ഒന്നിച്ചു കഴിയുന്ന സമയത്തുള്ള സ്വത്തുക്കളോ ബാങ്ക് ലോക്കറോ മറ്റ് ആസ്തികളോ അന്യാധീനപ്പെടുത്തുന്നത് തടയാനും ഒരാൾ മാത്രം ഉപയോഗിക്കുന്നത് തടയുന്നതിനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ആക്രമിക്കപ്പെടാൻ ഉള്ള സാധ്യതകൾ തടയാനും മുൻകരുതൽ എടുക്കുവാനും ഈ നിയമം സഹായിക്കുന്നു.
എവിടെ പരാതിപ്പെടണം?

ഇര, അവസ്ഥ, പരാതിക്കാരി താമസിക്കുന്ന സ്ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്ഥലം അല്ലെങ്കിൽ എതിർകക്ഷി താമസിക്കുന്ന സ്ഥലം എന്നിവയിലേതെങ്കിലും ഒരു സ്ഥലത്തുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതിപ്പെടേണ്ടത്.

ശിക്ഷ

മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിക്കുന്ന ആൾക്ക് ഒരു വർഷം വരെ തടവ് അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി നൽകുവാൻ ഈ നിയമം അനുശാസിക്കുന്നു.

ഉപഭോക്ത്യ സംരക്ഷണ നിയമത്തെ കുറിച്ച് അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ഉപഭോക്ത്യ സംരക്ഷണ നിയമം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close