സഖാവിന് സല്യൂട്ട് … നിവിനെ പ്രശംസിച്ച് ഗീതു


Spread the love

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലും ലക്ഷദ്വീപിലുമായി പൂര്‍ത്തിയായതായി ഗീതു മോഹന്‍ദാസ് തന്നെയാണ് ഫെയ്‌സ് ബുക്ക്‌പേജിലൂടെ അറിയിച്ചത്. നിവിനല്ലായിരുന്നെങ്കില്‍ മൂത്തോന്‍ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്.’ എന്നും നിവിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്ന മുത്തോന്‍ സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഗീതു മോഹന്‍ദാസ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്‌ബോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് എന്നുള്ള പ്രത്യേകതയും മുത്തോന്‍ എന്ന സിനിമക്കുണ്ട്. എഡിറ്റിംഗ് ബി അജിത്കുമാര്‍. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍ റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ സുഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ് 2015ല്‍ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് മൂത്തോന്‍. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകള്‍ക്കായി സംഘടിച്ച സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബില്‍ പങ്കെടുത്തവരില്‍ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയില്‍ തെരഞ്ഞെടുത്തത്. മാത്രമല്ല ഇതില്‍ ഗ്ലോബല്‍ ഫിലിംമേക്കിംഗ് പുരസ്‌കാരവും മുത്തോന്‍ സിനിമയുടെ തിരക്കഥയ്ക്ക് ഗീതുവിന് ലഭിക്കുകയുണ്ടായി. ഗീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നിവിന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ നന്ദി രേഖപ്പെടുത്തി. വലിയ നേട്ടമാണ് ഈ ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നും, സിനിമ സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്നുവെന്നും നിവിന്‍പോളി അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close