മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഗവർണറും, മേയറും തമ്മിൽ തർക്കം…….


Spread the love

അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ ഗവർണറും, മേയറും തമ്മിൽ മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തർക്കം. ജോർജിയൻ തലസ്ഥാനമായ അറ്റ്ലാന്റയിലെ മേയറും, നഗരസഭയും പൊതുയിടങ്ങളിൽ ജനങ്ങൾ കർശനമായി മാസ്ക് ധരിച്ചിരിക്കണം എന്നുള്ള ഉത്തരവ് നൽകി. അമേരിക്കയിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ജോർജിയ. ഈ ഉത്തരവിനെയാണ് ജോർജിയൻ ഗവർണറായ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ബ്രയാൻ കെമ്പ് കോടതിയിൽ ചോദ്യം ചെയ്യുന്നത്.

അറ്റ്ലാന്റ മേയറായ കെയ്‌ഷ ലാൻസ് ബോടോംസ്‌നും, നഗര സഭയ്ക്കും ഇങ്ങനെയൊരു ഉത്തരവ് നൽകാനുള്ള അധികാരം ഇല്ലായെന്നാണ് ഗവർണർ തന്റെ പരാതിയിൽ പറയുന്നത്.

തുടർന്ന് ജഡ്ജി ഈ മാസം 28-ന് ഇരു വിഭാഗത്തോടും മീഡിയേഷന് ഹാജരാകാനും, പരാതി സംസാരിച്ചു ഒത്തുതീർപ്പാക്കാൻ ശ്രമിക്കാൻ ശ്രമിക്കാനും ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം രൂക്ഷമായ ജോർജിയയിൽ ഗവർണറും മേയറും തമ്മിലുള്ള അധികാര തർക്കം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവർത്തകർക്കുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപും, അദ്ദേഹത്തിന്റെ അനുകൂലികളുടെയും, ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് വക വയ്ക്കാതെയുള്ള നടപടികളാണ് അമേരിക്കയിൽ കോവിഡ് വ്യാപനവും,
മരണവും രൂക്ഷമാക്കിയത് എന്നാണ് പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റുകളുടെ ആക്ഷേപം.

അതേസമയം മനുഷ്യ ജീവന് വില കൽപ്പിക്കാത്ത രീതിയിലുള്ള ട്രംപിന്റെ നയവും, കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയും വരുന്ന തെരഞ്ഞെടുപ്പിൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close