
കോവിഡ് വ്യാപനത്തിൽ ജനങ്ങൾ ശ്വാസം മുട്ടി നിൽക്കുമ്പോൾ സ്വർണ വിലയും ഇന്ധന വിലയും നില്കാതെ മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ഇല്ലാത്ത വിധം ഉയർന്ന വിലയാണ് സ്വർണത്തിനും പെട്രോൾ -ഡീസലിനും. അവസാന വിവരമനുസരിച്ച് പവന് 240/-രൂപ കൂടി സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 35760 /-രൂപയിലെത്തി. ഒരു ഗ്രാമിന് 4470/-രൂപയാണ്. ദേശീയ വിപണിയിലും സ്വർണവില ഉയരുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിനാൽ സ്വർണത്തിനു ഡിമാൻഡ് ഉയരുമെന്നാണ് കരുതുന്നത്. ഡോളറിന്റെ തകർച്ചയും സ്വർണ വില ഉയരാൻ കാരണമായി. അതെ സമയം തുടർച്ചയായ 19ആം ദിവസവും ഇന്ധന വില കൂടി. ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ ഉയർന്ന വില ഡീസലിന്. പെട്രോൾ വില ലിറ്ററിന് 79.76/- രൂപയും ഡീസലിന് 79.88/- രൂപയുമാണ്. ഇന്നലെ ഡീസലിന് മാത്രമാണ് വില കൂടിയത്. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി ഉയർത്തിയതാണ് ഇന്ധന വില കൂടാൻ കാരണം
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2