
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാവഴികളും അരിച്ചുപറുക്കി അന്വേഷണം നടത്തുകയാണ് എന്‍.ഐ.എ. കേസില്‍ രണ്ടാംദിനവും സിആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തി. മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്റെ ജി.പി.എസ് സംവിധാനം ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ഇന്ന് പരിശോധിച്ചത്. തുടര്‍ന്ന് സിആപ്റ്റ് വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റെക്കോര്‍ഡര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇന്നലെയും എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു.
രാവിലെ 9.50 ഓടുകൂടിയാണ് എന്‍.ഐ.എ സംഘം സിആപ്റ്റില്‍ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയ ദിവസം വാഹനത്തിന്റെ ജി.പി.എസ് സംവിധാനം തകരാറിലായിരുന്നുവെന്നാണ് വാഹനത്തിന്റെ ഡ്രൈവറടക്കം മൊഴി നല്‍കിയിരുന്നത്.